തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സംഗീത് ശിവന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇന്നുതന്നെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെന്ന് നേരത്തേ ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും കുടുംബാംഗങ്ങള്‍ നന്ദിപറഞ്ഞു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് നാലുദിവസം മുന്‍പാണ് സംഗീത് ശിവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.