കൊച്ചി: കരുണ സംഗീതനിശ തട്ടിപ്പ് വിവാദത്തില്‍ സംഘാടകര്‍ക്കെതിരെ സിപിഐ. സിനിമാക്കാര്‍ക്കിടയില്‍ വളരുന്ന പ്രത്യേക സംസ്‌കാരത്തിന്റെ ഫലമാകാം ഇതെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. സിനിമാരംഗത്ത് ഒരു പ്രത്യേക സംസ്‌കാരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കുറച്ചൊക്കെ അതിന്റെ പരിണത ഫലം ഉണ്ടാകാം. ദുരിതാശ്വാസനിധിയിലേക്ക് പിരിക്കുന്ന പണം മറ്റാവശ്യങ്ങള്‍ക്കോ ആരുടെയും പോക്കറ്റിലേക്കോ പോകാന്‍ പാടില്ല. അത് സര്‍ക്കാരിന്റെ ഖജനാവിലേക്ക് തന്നെ പോകണം. സംഘാടകരെ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വേര്‍തിരിക്കേണ്ട. മ്യൂസിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ എല്ലാ ആള്‍ക്കാരുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ എല്‍ഡിഎഫിനെ പ്രതിക്കൂട്ടിലാക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്നും രാജു വ്യക്തമാക്കി.
കരുണ സംഗീതനിശ തട്ടിപ്പ് ; സംഘാടകര്‍ക്കെതിരെ സിപിഐ രംഗത്ത്
RECENT NEWS
Advertisment