തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനു മുന്നിൽ മാലിന്യം നിരത്തിയും മരത്തിനു മുകളിൽ കയറിയും സി പി എം തൊഴിലാളി യൂണിയനിലെ ശുചീകരണ തൊഴിലാളികളുടെ സമരം. കഴിഞ്ഞ മാസം സമരം നടത്തിയപ്പോൾ മന്ത്രിയും, മേയറും നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും, ദ്രോഹിക്കുന്നെന്നുമാണ് തൊഴിലാളികൾ ആരോപണം. ഇവരെ കൂടി ഉൾപ്പെടുത്തി മാലിന്യ ശേഖരണം നടത്തുമെന്നായിരുന്നു ഉറപ്പ്. വിളപ്പിൽ ശാലയിലെ കേന്ദ്രീകൃത മാലിന്യ പ്ലാന്‍റ് പൂട്ടിയതു മുതൽ നഗരസഭയുടെ അനുവാദത്തോടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ച സ്ത്രീകളടക്കമുള്ളവരാണ് സമരത്തിലുള്ളത്. വീടുകളും സ്ഥാപനങ്ങളും നൽകുന്ന തുഛമായ തുകയാണ് ഇവരുടെ വരുമാനം .ആ മയിഴഞ്ചാൻ തോട്ടിലടക്കം മാലിന്യമിടന്നാരോപിച്ചാണ് ഇവരുടെ വാഹനം പിടിച്ചെടുക്കുന്നത്. ഇതിനെതിരെയാണ് ചുവന്ന പതാകമായുള്ള തൊഴിലാളികളുടെ സമരം. ‘കോവിഡ് കാലത്ത് നമ്മളെ ഉണ്ടായിരുന്നുള്ളു, നമ്മടെ വോട്ടും കൂടി കൊണ്ടാണ് ജയിച്ചത്’. ‘50 വയസ് കഴിഞ്ഞു, ഇനി എന്ത് ജോലിക്കു പോകാനാണ്, ഒത്തു തീർപ്പായില്ലെങ്കിൽ ഇവിടെ കിടന്നു ചാകും, മാസങ്ങളായി കുടിൽ കെട്ടി സമരം നടത്തുകയാണ്’. എന്നിങ്ങനെയാണ് സമരരംഗത്തുള്ള സ്ത്രീകളുടെ നിലപാട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1