Sunday, June 16, 2024 9:10 am

സഞ്ജു ടെക്കി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു ; ഇനിയും വാഹനം ഓടിക്കുന്നത് സമൂഹത്തിന് ഭീഷണിയെന്ന് മോട്ടോർവാഹനവകുപ്പ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് സഞ്ജു ടെക്കിയും സഞ്ജുവിന്‍റെ ഗതാഗത നിയമ ലംഘനങ്ങളും. തുടർച്ചയായ മോട്ടോർ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് സഞ്ജുവിന്‍റെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്.സഞ്ജു ടിഎസ് സ്ഥിരം കുറ്റക്കാരനെന്ന് (HABITUAL OFFENDER) ഉത്തരവില്‍ പറയുന്നു.പൊതുസമൂഹത്തിന്‍റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു.നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു.ഇനി തുടർന്നും വാഹനം ഓടിക്കുന്നത് പൊതു സമൂഹത്തിന് ഭീഷണിയാണ്. കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്തത് മാത്രമല്ല സഞ്ജു ടെക്കിക്കെതിരായ കണ്ടെത്തലുകൾ.മോട്ടോർ വാഹന വകുപ്പ് സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ വിശദമായി പരിശോധിച്ചു.

നിയമലംഘനങ്ങൾ ഒന്നൊന്നായി കണ്ടെത്തി. ചരക്ക് വാഹനത്തിന്‍റെ ലോഡ് ബോഡിയിൽ ‍ടാർപ്പോളിൻ ഷീറ്റ് വിരിച്ച് സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി അപകടകരമായ കാര്യം പ്രോത്സാഹിപ്പിച്ചു. മൊബൈൽ ഫോണിൽ സെൽഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. പബ്ലിക്ക് റോഡിൽ മത്സര ഓട്ടം നടത്തി പലതവണ വാഹനത്തിൽ രൂപമാറ്റം വരുത്തി പൊതു നിരത്തിൽ ഉപയോഗിച്ചു. അമിത ശബ്ദമുള്ള സ്പീക്കർഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കി. വാഹനത്തിൽ LED ലൈറ്റുകൾ ഘടിപ്പിച്ച് നിരത്തിലിറക്കി.പല വീഡിയോകളിലും റോഡിൽ അമിത വേഗതയിലാണ് വാഹനം ഓടിക്കുന്നത്. ഇങ്ങനെ നീളുന്നതാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ നിയമ ലംഘനങ്ങളുടെ പട്ടിക. പ്രായ പൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹന മോടിപ്പിച്ചതിന് 3500 രൂപ പിഴ അടച്ച സംഭവം ഉൾപ്പടെ പലതവണ സഞ്ജു മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി നേരിട്ടിട്ടുണ്ട്.

നിയമം ലംഘിക്കുക മാത്രമല്ല, നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിക്കുകയും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തു എന്നതും ഗൗരവമുള്ള കണ്ടെത്തലാണ്. മോട്ടോർ വാഹന നിയമം 1998 ലെ സെക്ഷ്ൻ 118 പ്രകാരം കേന്ദ്രം നടപ്പാക്കിയ , മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017 ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാർ ഉള്ള വ്ലോഗർ മാർ തന്നെ ഇത്തരത്തിൽ നിയമ ലംഘനങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുമ്പോൾ അത് അനുകരിക്കാൻ പലരും ശ്രമിച്ചേക്കാം.സഞ്ജു ടെക്കിക്കെതിരായ കർശന നടപടി നിയമ ലംഘകർക്കും നിയമത്തെ നിസാരവത്കരിക്കുന്നവർക്കും ഒരു താക്കീതാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് ; കേരളത്തില്‍ 61 കേന്ദ്രങ്ങളിലായി 23,666 പേര്‍...

0
തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തുന്ന 2024ലെ സിവില്‍ സര്‍വീസ്...

ലോക്‌സഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ; ഇ​ന്ത്യ സ​ഖ്യം മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​നകൾ

0
ഡ​ൽ​ഹി: ലോക്‌സഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​ദ​വി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ...

വെടിനിർത്തലിന് ഇന്ത്യ ഇടപെടണം ; മോദിയോട് സഹായം അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി

0
ഗാസ സിറ്റി: സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി...

ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചതിന് മധ്യപ്രദേശിൽ 11 വീടുകൾ തകർത്തു

0
മണ്ഡ്ല: ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മധ്യപ്രദേശിൽ 11 വീടുകൾ തകർത്തു. ആദിവാസി...