ആറന്മുള : സന്നിധാനത്ത് നിറപുത്തരിക്കായി ഇക്കുറിയും ആറൻമുളയിൽ നെല്ല് വിളയും. അയ്യന്‍റെ രൂപത്തിൽ തന്നെ. നസർ ബാത്ത് ഇനത്തിലുള്ള നെല്ല് വിതച്ചത് ഇടയാറൻമുള സ്വദേശി സുനിൽ കുമാറാണ്. നന്നായി നനച്ച കൃഷിയിടത്തിൽ ചോക്ക് പൊടി ഉപയോഗിച്ച് അയ്യപ്പന്റെ രൂപം വരച്ച് നൽകിയത് ചുവർ ചിത്രകലാകാരൻ അഖിൽ ആറൻമുളയും. ചിങ്ങ മാസത്തിലെ നിറപുത്തരിക്കായി നെല്ല് ശബരിമലയിൽ സമർപ്പിക്കും. ഇടയാറൻമുള 1991നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ചെറുപ്പുഴയ്ക്കാട്ട് ദേവീക്ഷേത്രഭൂമിയിലാണ് കൃഷി. 140 ദിവസം കൊണ്ട് വിളവെടുക്കാനാകും. ഇപ്പോൾ 110 ദിവസമായി. കഴിഞ്ഞ വർഷവും കരനെല്ല് നിറപുത്തരിയ്ക്കായി ശബരിമലയിൽ സമർപ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഞ്ച് ഇനം നെല്ലുകളാണ് 20 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരിക്കുന്നത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.