പത്തനംതിട്ട : അയ്യന് മുമ്പില്‍ മേളക്കാഴ്ച അര്‍പ്പിച്ച് കോഴിക്കോട് ‘തൃശംഗ്’ കലാസമിതിയിലെ വാദ്യകലാകാരന്മാര്‍. കലാസമിതിയിലെ അരുണ്‍ നാഥിന്റെ നേതൃത്വത്തില്‍ 12 കലാകാരന്മാരാണ് ശബരിമല സന്നിധാനത്തെത്തി ചെണ്ടയില്‍ വിസ്മയം തീര്‍ത്തത്. കോഴിക്കോട് നിന്ന് ഇന്നലെ പുറപ്പെട്ട സംഘം പമ്പയില്‍ നിന്ന് പുലര്‍ച്ചെ മല കയറി സന്നിധാനത്തെത്തുകയായിരുന്നു. കനത്ത മഴയും പ്രതികൂല കാലവസ്ഥയുമൊന്നും അവരുടെ നിശ്ചയദാര്‍ഢ്യത്തെ തെല്ലും ബാധിച്ചില്ല.
മഴ നനഞ്ഞാല്‍ ചെണ്ടയ്ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്നറിയാമെങ്കിലും അതൊന്നും വകവയ്ക്കാതെ നീലിമലയും നടപ്പന്തലും പിന്നിട്ട് പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി മേളക്കാണിയ്ക്ക് അര്‍പ്പിക്കുകയായിരുന്നു. അരുണ്‍, ആദര്‍ശ്, വിഷ്ണു, നിഥിന്‍ മോഹന്‍ദാസ്, രാഹുല്‍, പ്രഗിന്‍, രാകേഷ്, സൂര്യകൃഷ്ണന്‍, ആഷിക്, വിജിത്, ബിനേഷ് തുടങ്ങിയവരാണ് കലാസംഘത്തിലുണ്ടായിരുന്നത്. സന്നിധാനത്തെ പരിപാടി അയ്യപ്പനുള്ള അര്‍ച്ചന യാണെന്നും അതിന് അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ഇവര്‍ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.