കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ഭരണവിഭാഗം ജീവനക്കാർക്ക് വേണ്ടി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.) സംഘടിപ്പിക്കുന്ന പഞ്ചദിന പരിശീലന ശില്പശാല ‘പ്രഗതി’ ആരംഭിച്ചു. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ ‘പ്രഗതി’ ഉദ്ഘാടനം ചെയ്തു. സർവ്വകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ (ഐ.ക്യു.എ.സി.) ഡയറക്ടർ ഡോ.ടി മിനി അധ്യക്ഷയായിരുന്നു. പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ ഡോ.എം.എസ് മുരളീധരൻ പിളള, അസിസ്റ്റന്റ് രജിസ്ട്രാർമാരായ പി.ഡി റേച്ചൽ, ഷീന എം.ആർ എന്നിവർ പ്രസംഗിച്ചു. സാമൂഹ്യ പ്രവർത്തക വിഭാഗം മേധാവി ഡോ.ജോസ് ആന്റണി, സെക്ഷൻ ഓഫീസർമാരായ സാം കുമാർ പി.ബി, പ്രസാദ് ടി.എസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ നിഷ എം.എസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. ശില്പശാല 28 ന് സമാപിക്കും.
സംസ്കൃത സർവ്വകലാശാലയിൽ പഞ്ചദിന പരിശീലന ശില്പശാല ‘പ്രഗതി’ ആരംഭിച്ചു
RECENT NEWS
Advertisment