ഡോ. ടി. മിനി സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗം
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായി ഡോ. ടി. മിനിയെ ചാൻസലർ കൂടിയായ ഗവർണർ നാമനിർദ്ദേശം ചെയ്തു. സർവ്വകലാശാലയുടെ ഫാക്കൽറ്റി ഓഫ് അദർ സാൻസ്ക്രിറ്റ് സ്റ്റഡീസ് വിഭാഗം ഡീനും കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം സാഹിത്യ വിഭാഗം പ്രൊഫസറുമാണ്. രണ്ട് വർഷത്തേയ്ക്കാണ് നിയമനം.
——–
ഡോ. വി. കെ. ഭവാനി സംസ്‌കൃത സർവകലാശാല
വിദ്യാർത്ഥി സേവന വിഭാഗം ഡയറക്ടർ
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വിദ്യാർത്ഥി സേവന വിഭാഗം ഡയറക്ടറായി ഡോ. വി. കെ. ഭവാനിയെ താത്കാലികമായി നിയമിച്ച് ഉത്തരവായി. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം ന്യായവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
സംസ്‌കൃത സർവകലാശാലഃ ബി. എ. (മേഴ്സി ചാൻസ്) പരീക്ഷകൾ
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല 2015 ബി. എ. സിലബസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന മേഴ്സി ചാൻസ് പരീക്ഷകളിൽ സെപ്തംബർ അഞ്ചിന് രാവിലെ നടക്കേണ്ട തിയററ്റിക്കൽ പേഴ്സ്പെക്ടീവ്സ് II പരീക്ഷ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും (1.30 മുതൽ 4.30 വരെ) സെപ്തംബർ ഒൻപതിന് നടക്കേണ്ട പരീക്ഷ (സന്ധിത്രയ) ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് ശേഷവും (1.30 മുതൽ 4.30 വരെ) നടക്കും. ഒന്നും രണ്ടും സെമസ്റ്ററുകൾ ബി. എ. (മേഴ്സി ചാൻസ്) പരീക്ഷകളുടെ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.