Thursday, May 15, 2025 1:58 am

സംസ്കൃത സർവ്വകലാശാല അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

പ്രൊഫ. സ്റ്റീഫൻ മ്യൂക്കി സംസ്കൃത സർവ്വകലാശാലയിൽ
കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ധനസഹായത്തോടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ഒക്ടോബർ 11 മുതൽ 14 വരെ കാലടി മുഖ്യ ക്യാമ്പസിൽ സംഘടിപ്പിക്കുന്ന എറൂഡിറ്റ് സ്കോളർ-ഇൻ-റസിഡൻസ് പ്രഭാഷണ പരമ്പരയിൽ പരിസ്ഥിതി ചിന്തകനും ഓസ്ട്രേലിയൻ അക്കാദമി ഓഫ് ദി ഹ്യുമാനിറ്റീസ് ഫെലോയുമായ പ്രൊഫ. സ്റ്റീഫൻ മ്യൂക്കി മുഖ്യപ്രഭാഷണം നടത്തും.

11ന് രാവിലെ 10.30ന് യൂട്ടിലിറ്റി സെന്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ‘പരിസ്ഥിതി മാനവികത’ എന്ന വിഷയത്തിലാണ് പ്രൊഫ. സ്റ്റീഫൻ മ്യൂക്കി പ്രഭാഷണം നടത്തുക. അസിസ്റ്റന്റ് പ്രൊഫസർ ബാബു രാജൻ പി. പി. അധ്യക്ഷനായിരിക്കും. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. രാജി ബി. നായർ, പ്രൊഫ. നിഷ വേണു ഗോപാൽ എന്നിവർ പ്രസംഗിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡോ. ബാബുരാജൻ പി. പി. -9496163397

സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃത ദിനാചരണവും പണ്ഡിത സമാദരണവും
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃത ദിനാചരണം ഒക്ടോബർ 11, 12 തീയതികളിൽ കാലടി മുഖ്യകേന്ദ്രത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 11ന് രാവിലെ 10ന് മീഡിയ സെന്ററിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വാരണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പ്രൊഫസറും ഇന്ത്യൻ കൗൺസിൽ ഫോർ ഫിലോസഫിക്കൽ റിസർച്ച് മെമ്പർ സെക്രട്ടറിയുമായ ഡോ. സച്ചിദാനന്ദമിശ്ര ദ്വിദിന സംസ്കൃത ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും.

സംസ്കൃത ഭാഷയ്ക്കും അനുബന്ധ വിജ്ഞാന മേഖലകൾക്കും സമഗ്ര സംഭാവനകൾ നൽകിയവരെ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ചടങ്ങിൽ ആദരിക്കും. ഡോ. കെ. മീനാംബാൾ, ഡോ. എം. ആർ. വാസുദേവൻ നമ്പൂതിരി, ഡോ. എ. ഹരീന്ദ്രനാഥ്, എ. പുരുഷോത്തമൻ എന്നിവരെയാണ് ആദരിക്കുക. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. എസ്. ഷീബ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന വാക്യാർത്ഥ സദസിൽ ഡോ. വി. രാമകൃഷ്ണ ഭട്ട് അധ്യക്ഷനായിരിക്കും.

12ന് രാവിലെ കവിസദസും ഉച്ചകഴിഞ്ഞ് അക്ഷരശ്ലോക സദസും സംഘടിപ്പിക്കും. വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനത്തിൽ മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മുഖ്യാതിഥിയായിരിക്കും. സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹനൻ അധ്യക്ഷനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡോ. എസ്. ഷീബ-9847416989

ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് 18..10..22 ന് രാവിലെ 10.30 മണിക്ക് ടെസ്റ്റ് / ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ലഭിച്ചിട്ടുള്ള BE/B.Tech ബിരുദത്തോടൊപ്പം ME/M.Tech ബിരുദവും ഇവയിൽ ഏതിലെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ലഭിച്ചിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും, പ്രായവും തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.ceconline.edu
ഫോൺ നമ്പർ : 0479 – 2454125, 2455125

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....