കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (കെ-ഡിസ്ക്) സഹകരിച്ച് വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവെച്ചു. സർവ്വകലാശാലയിലെ അധ്യാപകരുടെയും ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥികളുടെയും വൈജ്ഞാനിക ബോധങ്ങളെയും നൂതനാശയങ്ങളെയും സാമൂഹ്യപുരോഗതിക്കും വികസനത്തിനും പ്രയോജനപ്പെടുത്തുന്ന തരത്തിലുളള കർമ്മപദ്ധതികളാണ് ആവിഷ്കരിക്കുകയെന്ന് ധാരണാപത്രം ഏറ്റുവാങ്ങിക്കൊണ്ട് പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി പറഞ്ഞു. കെ -ഡിസ്ക് പദ്ധതിയുടെ മെമ്പർ സെക്രട്ടറി ഡോ. പി. വി. ഉണ്ണികൃഷ്ണൻ ധാരണാപത്രം കൈമാറി. വൈ. ഐ. പി. പ്രോഗ്രാം മാനേജർ ബിജു പരമേശ്വരൻ, കെ-ഡിസ്ക് പദ്ധതിയുടെ സർവ്വകലാശാലയിലെ നോഡൽ ഓഫീസർ ഡോ. ജോസ് ആന്റണി, കോ-ഓർഡിനേറ്റർ കെ. എം. മഞ്ജു, പ്ലെയ്സ്മെന്റ് ഓഫീസർ ഡോ. എൻ. എം. ഫൈസൽ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.