കോട്ടയം : കുടുംബശ്രീ ദേശീയ സരസ് മേളയിൽ കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം അടിസ്ഥാനമാക്കി “സ്വയംപര്യാപ്തതയുടെ ചരിത്രമെഴുതിയ കാൽ നൂറ്റാണ്ട് ” എന്ന ക്വിസ് മത്സരത്തിൽ പുതുപ്പള്ളി വെട്ടത്തുകവല സ്വദേശി കെ.ജി സുനില ആദ്യ വിജയിയായി. പുതുപ്പള്ളി സി.ഡി.എസ് – സ്നേഹോദയം അയൽക്കൂട്ടത്തിന്‍റെ പ്രസിഡന്റായ സുനില മൂന്ന് ചോദ്യങ്ങൾക്കും ശരിയുത്തരം നൽകി. ശരിയുത്തരം നൽകിയവർക്കുള്ള നറുക്കെടുപ്പിലൂടെയാണ് വിജയിയായത്.
5000 രൂപയുടെ സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കുക. ഇതിൽ 4000 രൂപയുടെ സമ്മാനം കുടുംബശ്രീ ഉൽപ്പന്നങ്ങളും 1000 പുറത്തുനിന്നുള്ളതുമാണ്. സരസ് മേളയുടെ പവലിയനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് നൽകിയിരിക്കുന്ന കുടുംബശ്രീ ചരിത്രത്തെ പറ്റി നൽകിയിരിക്കുന്ന വിശദീകരണങ്ങളിൽ നിന്നുമാണ് ചോദ്യങ്ങൾ ചോദിച്ചത്. പവലിയനിൽ എൽ.ഇ.ഡി മോണീറ്ററിൽ മൊബൈൽ നമ്പർ നൽകി സൈൻ ഇൻ ചെയ്ത് മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകിയാണ് വിജയിയാവാൻ ആദ്യ പടി. ഒന്നിൽ കൂടുതൽ ആളുകൾ ശരിയുത്തരം നൽകിയാൽ നറുക്കെടുപ്പിലുടെയാവും വിജയിയെ കണ്ടെത്തുക. മേളയുടെ അവസാന ദിനമായ ഡിസംബർ 24 വരെ എല്ലാ ദിവസവും മത്സരമുണ്ട്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.