Thursday, July 3, 2025 3:18 pm

എംഎല്‍എമാരുടെ യോഗം വിളിച്ച് ശരദ് പവാര്‍ ; മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമരയെന്ന് അഭ്യൂഹം, നിഷേധിച്ച് നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബുധനാഴ്ച വൈകുന്നേരം ശരദ് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമരയെന്ന് അഭ്യൂഹം. എന്നാല്‍ മഹാ വികാസ് അഘാഡി നേതാക്കള്‍ വാര്‍ത്തകള്‍ നിഷേധിച്ചു. രാജ്യസഭ എംപി തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് എംഎല്‍എമാരുടെ യോഗം വിളിച്ചതെന്നും നേരത്തെ തീരുമാനിച്ചതാണ് യോഗമെന്നും ശരദ് പവാര്‍ പറഞ്ഞു. സര്‍ക്കാര്‍ നിലനില്‍പ്പിന് യാതൊരു ഭീഷണിയുമില്ലെന്ന് കോണ്‍ഗ്രസും വിശദീകരിച്ചു. മധ്യപ്രദേശ് സംഭവ വികാസങ്ങള്‍ നടക്കുന്നതിനിടെ ശരദ് പവാര്‍ യോഗം വിളിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

രാജ്യസഭ എംപി തെരഞ്ഞെടുപ്പില്‍ ശരദ് പവാറിനെയും ഫൗസിയ ഖാനെയും മത്സരിപ്പിക്കാന്‍ എന്‍സിപി തീരുമാനിച്ചു. ഇരുവരും ബുധനാഴ്ച നാമനിര്‍ദേശ പത്രിക നല്‍കി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നതെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ്  വ്യക്തമാക്കി. മധ്യപ്രദേശിലെ സംഭവങ്ങളുമായി എന്‍സിപി എംഎല്‍എമാരുടെ യോഗത്തിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന് യാതൊരു ഭീഷണിയില്ലെന്നും മധ്യപ്രദേശിലെ സാഹചര്യമല്ല മഹാരാഷ്ട്രയിലേതെന്നും കോണ്‍ഗ്രസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ കോ- ഓഡിനേഷനുണ്ടെന്നും ബിജെപിക്ക്  അത് തകര്‍ക്കാനാകില്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തൊറാട്ട് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഎം കണ്ടല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി

0
കണ്ടല്ലൂർ : കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിക്കെതിരേ അഴിമതിയും വികസനമുരടിപ്പും...

ഖദർ വേഷം ധരിക്കുന്നത് ഉപേക്ഷിക്കുന്നുവെന്ന വിവാദ ചർച്ചയിൽ പ്രതികരണവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ്

0
ഡൽഹി: കോൺ​ഗ്രസ് നേതാക്കൾ ഖദർ വേഷം ധരിക്കുന്നത് ഉപേക്ഷിക്കുന്നുവെന്ന വിവാദ ചർച്ചയിൽ...

ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുളള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: വസതിയില്‍ പണം കണ്ടെത്തിയ സംഭവത്തിൽ ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ്...

വിദ്യാലയ വിശേഷങ്ങള്‍ കത്തിലൂടെ രക്ഷിതാക്കളെ അറിയിച്ച് മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍...

0
പത്തനംതിട്ട : വിദ്യാലയ വിശേഷങ്ങള്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ച് അറിയിച്ച് മൈലപ്ര...