ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പിൽ 1072 വോട്ടുകൾ നേടി ശശിതരൂർ. കേരളത്തിലടക്കമുള്ള നേതാക്കള്‍ തരൂരിന് വോട്ട് ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തരൂരിന് ലഭിച്ച വോട്ടുകള്‍ വലുത് തന്നെയാണ്. ഗാന്ധിമാർ ഒഴിച്ച് പാർട്ടിയുടെ മിക്ക മുതിർന്ന നേതാക്കളും ഖാർഗെയ്ക്കുള്ള പിന്തുണ പരസ്യമായോ രഹസ്യമായോ അറിയിച്ചിരുന്നു. രണ്ടാം തലമുറയിൽപ്പെട്ട സൈഫുദ്ദീൻ സോസ്, മുഹ്‌സിന കിദ്വായ്, കാർത്തി ചിദംബരം തുടങ്ങിയ നേതാക്കൾ മാത്രമാണ് തരൂരിനെ പിന്തുണച്ചത്.
വോട്ടുകളാണ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെക്ക് ലഭിച്ചത്. വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ മല്ലികാർജുൻ ഖാർഗെ ജയമുറപ്പിച്ചിരുന്നു. പോളിംഗ് ബൂത്തുകളിലെയും ബാലറ്റ് ബോക്‌സുകൾ എഐസിസി ആസ്ഥാനത്ത് ഇന്നലെ വൈകീട്ടോടെ എത്തിച്ചിരുന്നു. ഇത് ആറാം തവണയാണ് പാർട്ടി അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തിയത്.