റാന്നി: അങ്ങാടി ശാസ്‌താ ക്ഷേത്രത്തിൽ ശാസ്‌ത്യ സൌഹിത്യ യജനം പൂജയും ഹോമവും നടത്തി. ക്ഷേത്രത്തിൻ്റെ ചൈതന്യം വർദ്ധിക്കാനും ഭക്തജനങ്ങൾക്ക് അഭിഷ്ട സിദ്ധിക്കും ഐശ്യര്യത്തിനു ശത്രുദോഷ പരിഹാരത്തിനും രോഗ നിവാരണത്തിനും ആത്മ സാക്ഷാൽക്കാര നിപുണയോഗത്തിനും ഉത്തമമാണ് ഈ യജനം. കലിയുഗത്തിൽ കാരണവസ്ഥാനത്ത് ബഹുമാനം കിട്ടാതായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ പൂജയിലും ഹോമത്തിലും പങ്കെടുക്കുന്നത് അത്യുത്തമമാണ്.
കേരളത്തിലെ 108 ശാസ്‌താക്ഷേത്രത്തിൽ ഉൾപ്പെട്ടതും മനുഷ്യ ജീവിതത്തിന്റെ വിവിധ അവസ്ഥകളെ സൂചിപ്പിക്കുന്നതുമായ ശാസ്‌താക്ഷേത്രങ്ങളിൽ ഒന്നാണ് റാന്നി അങ്ങാടി ശാസ്‌താ ക്ഷേത്രം.
ബാല്യം സൂചിപ്പിക്കുന്ന കുളത്തുപുഴയും കൗമാരം സൂചിപ്പിക്കുന്ന ആര്യങ്കാവും യൗവനം സൂചിപ്പിക്കുന്ന അച്ചൻകോവിൽ, ഗാർഹസ്ഥ്യം സൂചിപ്പിക്കുന്ന കാന്തമലയും കാരണവര്യം സൂചിപ്പിക്കുന്ന റാന്നി അങ്ങാടി ശാസ്‌താവും സന്ന്യാസം സൂചിരിക്കുന്ന ശബരമലയുമാണ് ഇതിലെ പ്രധാനം. നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നതും കാലക്രമേണ മുടങ്ങി പോയതുമായ ശാസ്‌ത്യ സൌഹിത്യ യജനമാണ് റാന്നി ശാസ്‌താക്ഷേത്രത്തിൽ പുനരാരംഭിച്ചത്. മലയാള മാസത്തിലെ ആദ്യ ഞായറാഴ്ച് 7 മാസങ്ങളിലായി നടക്കുന്ന പുജയിലും ഹോമത്തിലും ബാല്യം, കൗമാരം, യൗവനം, ഗാർഹസ്ഥ്യം, കാരണവത്യം, സന്ന്യാസവും അന്ത്യത്തിൽ ശൈശവും ദാമ്പത്യവും അച്ഛൻ, അമ്മ, കുട്ടി ചേർന്ന പൂജയുമാണ് നടത്തുന്നത്. അടുത്ത പൂജ ഏപ്രിൽ 20-ാം തീയതി നടത്തപ്പെടുന്നതാണ്. പൂജയും ഹോമത്തിനും കൃഷ്‌ണ തീർത്ഥ ജിതേന്ദ്രരണൻസ്, സനീഷ് നമ്പൂതിരി എന്നിവർ നേതൃത്യം നൽകി.