കടമ്മനിട്ട : നൂറ്റാണ്ട് പഴക്കമുള്ള മരമുത്തശ്ശിയെ ലോകപരിസ്ഥിതി ദിനത്തിൽ ആദരിച്ച് ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയും കടമ്മനിട്ട ഗവ .ഹയർ സെക്കൻ്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റും വ്യത്യസ്തത പുലർത്തി. നൂറു വർഷത്തിൽ അധികം പഴക്കമുള്ള മരമുത്തശ്ശിയെ ആദരിച്ചു. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം പ്രസ്ക്ലബ് മുൻ പ്രസിഡന്റ് സാം ചെമ്പകത്തിൽ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി. കെ സൈമൺ അദ്ധ്യക്ഷത വഹിച്ചു. മികച്ച മട്ടുപ്പാവ് കൃഷി സംസ്ഥാന അവാർഡ് ജേതാവ് പ്രിയ പി. നായർ മുഖ്യസന്ദേശം നൽകി. ജില്ലാ സെക്രട്ടറി വർഗീസ് പൂവൻപാറ ശാസ്ത്ര ക്വിസിന് നേതൃത്വം നൽകി. സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് സബീർ, ആദിശങ്കരൻ, നന്ദജ എം നായർ, സ്കൂൾ പ്രിൻസിപ്പൽ ഗീതാകുമാരി പിവി, പ്രഥമധ്യാപിക ശ്രീലത ആർ, അധ്യാപകരായ ജവഹർ ജമീൽ, ജിൻസ് ജോസഫ്, പ്രസന്ന കുമാർ ശാസ്ത്രവേദി ഭാരവാഹികളായ ചേതൻ കൈമൾമഠം, ബിജു മലയിൽ, മനോജ് ഡേവിഡ് കോശി എന്നിവർ പ്രസംഗിച്ചു. സ്കൂൾ പരിസരത്ത് വൃക്ഷത്തെ നട്ട് പരിസ്ഥിതി സൗഹ്യദ സന്ദേശത്തിൽ പങ്കാളിയായി.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
നൂറ്റാണ്ട് പഴക്കമുള്ള മരമുത്തശ്ശിയെ ലോകപരിസ്ഥിതി ദിനത്തിൽ ആദരിച്ച് ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയും കടമ്മനിട്ട ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റും
RECENT NEWS
Advertisment