പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി പ്രൊഫ.സതീഷ് കൊച്ചു പറമ്പിലിനെ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി നാമനിർദ്ദേശം ചെയ്തു. തിരുവല്ല മാന്നാർ കൊച്ചുപറമ്പിൽ പരേതനായ റിട്ടയേർഡ്.കെ.എസ് ഇ.ബി എൻജിനീയർ പി.ആർ നാരായണപ്പണിക്കരുടേയും റിട്ട.അദ്ധ്യാപിക ഒ.വി ജാനകിയമ്മയുടേയും മകനും അറുപത്തി ഒന്നുകാരനുമായ സതീഷ് കൊച്ചുപറമ്പിൽ പരുമല പമ്പ ഡി.ബി കോളജിലെ റിട്ട. പ്രൊഫസറാണ്. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ് ഇദ്ദേഹം.
സംസ്ഥാന കാർഷിക വികസന ബാങ്ക് അഗ്രികൾചറൽ ഓഫീസർ ലീനാ സതീഷ് ഭാര്യയും ഗോഗുൽ സതീഷ്, രാഹുൽ സതീഷ് എന്നിവർ മക്കളുമാണ്. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ മൂന്ന് ടേം സിൻഡിക്കേറ്റ് അംഗം, കെ.പി.സി.സി നിർവാഹക സമിതി അംഗം, ഡി.സി.സി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി, എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗം, മാന്നാർ മഹാത്മാ ജലോത്സവ കമ്മിറ്റി ഉൾപ്പെടെ വിവിധ സാസ്കാരിക സംഘടനാ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പൊതുസമ്മതനും സൗമ്യനുമായ സതീഷ് കൊച്ചുപറമ്പിലിന്റെ സംഘടനാ രംഗത്തെ പരിചയസമ്പത്തും സ്വീകാര്യതയുമാണ് പ്രസിസന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. കെ.പി.സി.സി ഏകകണ്ഠമായിട്ടാണ് ഇദ്ദേഹത്തിന്റ പേര് കോൺഗ്രസ് നേതൃത്വത്തിന് സമപ്പിച്ചിരുന്നത്. സംഘടനാ സംവിധാനം അടിമുടി അഴിച്ചു പണിത് ജില്ലയിലെ കോൺഗ്രസിനെ എല്ലാവരുടേയും പിൻ തുണയോടെ ഊർജ്ജ്വസ്വലമാക്കുന്നതിനാണ് ആദ്യ പരിഗണന എന്ന് പുതുതായി ചുമതല ഏറ്റെടുക്കുന്ന നിയുക്ത ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പുതിയ ദൗത്യം ഏല്പിച്ച കോൺഗ്രസ് നേതൃത്വത്തെ അദ്ദഹം നന്ദി അറിയിച്ചു. പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ . ഫോണ്‍ : 9447120439 , 9446394358.