ജിദ്ദ: റോയൽ സൗദി വ്യോമസേന നാല് പുതിയവിമാനങ്ങൾ വാങ്ങുന്നു. എയർബസ് എ 330 എം.ആർ.ടി.ടി. വിമാനങ്ങൾവാങ്ങാൻ സൗദി പ്രതിരോധമന്ത്രാലയം എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സ് കമ്പനിയുമായി കരാറൊപ്പിട്ടു. ദീർഘദൂര ഗതാഗതത്തിനായി വിമാന ഇന്ധനംനിറയ്ക്കൽ, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് പുതിയകരാറെന്ന് എക്സിക്യുട്ടീവ് അഫയേഴ്സ് പ്രതിരോധമന്ത്രി ഡോ. ഖാലിദ് അൽ ബയാരി പറഞ്ഞു. എയർബസ് എ 330 എം.ആർ.ടി.ടി. പുതിയ ഗതാഗതഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളാണെന്ന് എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സ് മേധാവി ജീൻ-ബ്രൈസ് ഡുമോണ്ട് വ്യക്തമാക്കി. ഈമേഖലയിലെ സൗദി പ്രതിരോധമന്ത്രാലയത്തിന്റെ മൂന്നാമത് കരാറാണിത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.