ദുബായ് : വന്‍ തൊഴിലവസരങ്ങളുമായി റിക്രൂട്ട്മെന്‍റ് ഡ്രൈവ് പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയര്‍. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, എഞ്ചിനീയര്‍മാര്‍, മെയിന്‍റനന്‍സ് വര്‍ക്ക്സ്, വിവിധ കോര്‍പ്പറേറ്റ് തസ്തികകള്‍ എന്നിവയിലാണ് ഒഴിവുകളുള്ളത്. ഇതിനായി ദുബൈയില്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ് നടത്തും. ദുബൈയ്ക്ക് പുറമെ പാരിസ്, സൗദി അറേബ്യ എന്നിവിടങ്ങളിലും ഈ വര്‍ഷം റിക്രൂട്ട്മെന്‍റ് നടത്തും. 2024 അവസാനത്തോടെ 300 ക്യാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യാനാണ് റിയാദ് എയര്‍ ലക്ഷ്യമിടുന്നത്. 2024 ആദ്യപാദത്തില്‍ ആഘ്യ ഘട്ട ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് റിയാദ് എയറിന്‍റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പീറ്റര്‍ ബെല്ല്യു പറഞ്ഞു. ഒക്ടോബറില്‍ ലണ്ടനില്‍ എയര്‍ലൈന്‍ റിക്രൂട്ട്മെന്‍റ് റോഡ് ഷോ നടത്തിയിരുന്നു. ലോഞ്ചിങ് പ്രഖ്യാപിച്ച ശേഷം ഇതിനോടകം 900,000 അപേക്ഷകള്‍ ലഭിച്ചു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അപേക്ഷകള്‍ അയച്ചു. ഇതില്‍ 52 ശതമാനം സ്ത്രീകളാണെന്നും പീറ്റര്‍ ബെല്ല്യു പറഞ്ഞു. സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ട് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആരംഭിച്ച എയര്‍ലൈന്‍ 2030 ഓടെ നേരിട്ടും അല്ലാതെയും 200,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033