റിയാദ്: ജനപ്രിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത മൂല്യങ്ങള്‍ക്ക് നിരക്കാത്ത കുറ്റകരമായ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് സൗദി അറേബ്യയുടെ ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയും (ജിസിഎഎം) കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷനും (സിഐടിസി) യൂട്യൂബിനോട് ആവശ്യപ്പെട്ടു.
ഇസ്ലാമിക, സാമൂഹിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ ഉള്ളടക്കവും പ്രക്ഷേപണവും രാജ്യത്തിന്റെ മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങളുടെ ലംഘനമാണ്. യൂട്യൂബ് ഈ മൂല്യങ്ങളും തത്വങ്ങളും ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. അതനുസരിച്ച്, യൂട്യൂബ് ഈ പരസ്യങ്ങള്‍ നീക്കം ചെയ്യാനും നിയന്ത്രണങ്ങള്‍ പാലിക്കാനും അഭ്യര്‍ത്ഥിച്ചു. കുറ്റകരമായ ഉള്ളടക്കത്തിന്റെ പ്രക്ഷേപണം തുടരുകയാണെങ്കില്‍, ടെലികമ്മ്യൂണിക്കേഷന്‍ നിയമത്തിനും ഓഡിയോവിഷ്വല്‍ മീഡിയ നിയമത്തിനും അനുസൃതമായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.