സൗദി അറേബ്യ : കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചു. കരുനാഗപ്പള്ളി തൊടിയൂര്‍ ഇടക്കുളങ്ങര പുള്ളിമാന്‍ ജങ്ഷന്‍ ഷാന്‍ മന്‍സിലില്‍ പരേതനായ ഇബ്രാഹിം കുട്ടിയുടെയും സീനത്ത് ബീവിയുടെയും മകന്‍ ഷാനവാസ് (32) ആണ് മരിച്ചത്.
ഏതാനും ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മരുന്ന് കഴിച്ച് ക്യാമ്പിലെ താമസ സ്ഥലത്ത് വിശ്രമത്തില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം പനിയും ശ്വാസതടസ്സവും കലശലാവുകയും ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം രാത്രി മരിച്ചു. എട്ടു വര്‍ഷമായി ജുബൈലിലെ നാസ്ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍ കോഓഡിനേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍പോയി വന്നത്. ഭാര്യ: നിസാന. സഹോദരി: ഷാനി.