റിയാദ്: ഹജ്ജിന് മുന്നോടിയായി മക്കയിലെ 18 ആശുപത്രികളും 126 ഹെൽത്ത് സെന്ററുകളും സജ്ജമായി. ഇതുകൂടാതെ 150 ആംബുലൻസുകളും സേവനത്തിനായി രംഗത്തിറക്കിയിട്ടുണ്ട്. ഹറമിൽ വഴി തെറ്റുന്നവർക്കായി താമസ സ്ഥലത്തേക്ക് മടങ്ങാൻ ജി.പി.എസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലായി 18 ആശുപത്രികളാണ് ഹജ്ജിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇവിടങ്ങളിലായി 126 ഹെൽത് സെന്ററുകളുമുണ്ടാകും. ഇവയിൽ ഭൂരിഭാഗവും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 150 ആംബുലൻസുകൾ മുഴുവൻ സമയ സേവനത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ എയർ ലിഫ്റ്റിങ് സംവിധാനവും ഇത്തവണ കൂടുതലായി ഉണ്ടാവും.
ഹജ്ജിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് സജ്ജീകരണങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് സംവിധാനങ്ങൾ. വഴിതെറ്റാതെ മസ്ജിദിലേക്ക് വരാനും തിരിച്ചു പോവാനുമുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട് . ജിപിഎസ്, ക്യുആർ കോഡ്, മാർഗനിർദ്ദേശ സംവിധാനം, ഇന്ററാക്ടീവ് മാപ്പുകൾ തുടങ്ങിയ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഇതിനായി മക്കാനി എന്ന പേരിൽ തീർത്ഥാടകർക്കായി മൊബൈൽ അപ്പ്‌ളിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1