Tuesday, April 22, 2025 6:16 pm

ഹാഥ്റസ് പെൺകുട്ടിയുടെ വീട്ടുകാരെ മാറ്റി താമസിപ്പിക്കൽ ; അപ്പീലുമായി പോയ യു.പി സർക്കാരിന് സുപ്രിംകോടതി വിമർശനം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഹാഥ്റസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ മാറ്റി താമസിപ്പിക്കുന്നത് സംബന്ധിച്ച വിധിക്കെതിരായ അപ്പീലിൽ യു.പി സർക്കാരിന് സുപ്രിംകോടതി വിമർശനം. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് യു.പി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ സംസ്ഥാന സർക്കാർ ഇനിമേൽ ഇത്തരം കാര്യങ്ങളുമായി വരരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.കുടുംബാംഗത്തിന് ജോലി കൊടുക്കാനും കുടുംബത്തെ ഹാഥ്റസിൽ നിന്ന് മാറ്റി താമസിപ്പിക്കാനുമായിരുന്നു അലഹബാദ് ഹൈക്കോടതി നിർദേശം. ഇതിനെതിരെയാണ് ​യോ​ഗി സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം അപ്പീൽ നൽകിയതിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് തുടക്കത്തിൽ തന്നെ ആശ്ചര്യം പ്രകടിപ്പിച്ചു.

കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ സംസ്ഥാനം തയ്യാറാണെന്നും എന്നാൽ അവർക്ക് നോയിഡയോ ഗാസിയാബാദോ ഡൽഹിയോ വേണമെന്നാണ് പറഞ്ഞതെന്നും യു.പി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ് ബെഞ്ചിനെ അറിയിച്ചു. വിവാഹിതനായ മൂത്ത സഹോദരനെ ഇരയുടെ ആശ്രിതനായി കണക്കാക്കാമോ എന്നത് പരിഗണിക്കേണ്ട ചോദ്യമാണെന്നും എ.എ.ജി കൂട്ടിച്ചേർത്തു.എന്നാൽ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഇടപെടാൻ താൽപര്യമില്ലെന്ന് ബെഞ്ച് പറഞ്ഞു. അവ കുടുംബത്തിന് നൽകേണ്ട സൗകര്യങ്ങളാണ്. നമ്മൾ ഇടപെടരുത്. ഇനി ഇത്തരം വിഷയങ്ങളുമായി സംസ്ഥാനം മുന്നോട്ട് വരരുത്- ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എ.എ.ജിയോട് പറഞ്ഞു. 2022 ജൂലൈ 26നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം പുറപ്പെടുവിച്ചത്. ഇരയുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് അവരുടെ യോഗ്യതയ്ക്ക് ആനുപാതികമായി സർക്കാർ വകുപ്പുകളിലോ സർക്കാർ സംരംഭങ്ങളിലോ ജോലി നൽകുന്ന കാര്യം പരിഗണിക്കണം എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന് കോടതി നിർദേശം നൽകിയത്.

കുടുംബത്തിന്റെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥയും എസ്‌.സി/എസ്‌.ടി (അതിക്രമങ്ങൾ തടയൽ) നിയമം 1989 നൽകുന്ന അവകാശങ്ങളും കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 1989ലെ നിയമവും അതിനനുസരിച്ചുള്ള ചട്ടങ്ങളും വിശകലനം ചെയ്‌താണ് കോടതി ഇത്തരമൊരു നിഗമനത്തിലെത്തിയത്. സുരക്ഷ മുൻനിർത്തി ഇരയുടെ കുടുംബത്തിന്റെ അവിടെ നിന്നുള്ള മാറ്റവും ജോലിയും അവകാശപ്പെടുന്നതിന് നിയമപരമായ അവകാശമുണ്ടെന്ന് കോടതി വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തിൽ തൊഴിൽ നൽകുന്നത് ആർട്ടിക്കിൾ 14, 16 എന്നിവയുടെ ലംഘനമാകുമെന്ന സംസ്ഥാനത്തിന്റെ വാദം ഭരണഘടനാപരവും നിയമപരവുമായി അടിത്തറയില്ലാത്തതാണെന്നും അതിനാൽ തള്ളുന്നതായും കോടതി വ്യക്തമാക്കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് അടുത്ത വ്യാഴാഴ്ച തുറക്കും

0
കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും വലിയ വാട്ടർ പാർക്ക് അടുത്ത വ്യാഴാഴ്ച...

കോൺഗ്രസ്‌ വോട്ട് ബാങ്കിന് വേണ്ടി പ്രീണന രാഷ്ട്രീയം കളിക്കുന്നവരാണെന്ന് രാജീവ്‌ ചന്ദ്രശേഖർ

0
മലപ്പുറം: മുസ്ലീംലീഗ് കേരളത്തിലെ മുസ്ലീംകളെ മാത്രം പ്രതിനിധീകരിച്ച് പ്രവർത്തിക്കുന്നവരെന്ന് സുപ്രീം കോടതിയിൽ...

കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌

0
കൊല്ലം: കൊല്ലത്ത് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാവിന്റെ വീട്ടിൽ ജിഎസ്‌ടി റെയ്‌ഡ്‌....

കൊല്ലത്ത് കാണാതായ നാലു വയസുകാരിയെ കണ്ടെത്തി

0
പന്തളം: നാലു വയസുകാരിയെ കടത്തിക്കൊണ്ടു പോയ തമിഴ്നാട് സ്വദേശിയായ യുവതിയെയും കാണാതായ...