Friday, July 4, 2025 11:10 pm

മരുമകളെ വിവാഹം ചെയ്യുന്നത് കുറ്റമല്ല, തമിഴ്‌നാട്ടിലെ ആചാരമാണ് ; പോക്‌സോ കേസ് റദ്ദാക്കി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സഹോദരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് വിധിച്ച പത്ത് വര്‍ഷത്തെ തടവ് റദ്ദാക്കി സുപ്രീം കോടതി. 2018ല്‍ തമിഴ്‌നാട് തിരുപ്പൂരിലെ കോടതിയാണ് പ്രതിക്കെതിരെ പോക്‌സോ ചുമത്തി ശിക്ഷ വിധിച്ചത്. 2019ല്‍ ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

വിവാഗ വാഗ്ദ്ധാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈെംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇയാള്‍ക്കെതിരായി ചുമത്തിയിരുന്ന കുറ്റം. എന്നാല്‍ പെണ്‍കുട്ടി സന്തോഷപൂര്‍ണമായ വിവാഹജീവിതം നയിക്കുകയാണെന്നും ഇവരുടെ കുടുംബജീവിതത്തെ തകര്‍ക്കുന്ന തരത്തില്‍ കോടതി ഇടപെടുന്നത് നീതിയല്ലെന്നുമുള്ള പ്രതിയുടെ അഭിഭാഷന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

പീഡനം നടക്കുന്ന സമയം പെണ്‍കുട്ടിയ്ക്ക് 14 വയസ് മാത്രമാണുണ്ടായിരുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് 15 വയസായിരുന്നെന്നും 17ാമത്തെ വയസില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയെന്നുമുള്ളവാദങ്ങളെയും കോടതി തള്ളി. യുവതിയുടെ നിലവിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ച്‌ മൊഴി രേഖപ്പെടുത്താന്‍ ജില്ലാ ജഡ്ജിയോട് മുന്‍പ് നിര്‍ദേശിച്ചിരുന്നതായി മെയ് 9 ലെ ഉത്തരവില്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും അവരെ പരിപാലിക്കുന്നത് ഭര്‍ത്താവാണെന്നും താന്‍ സന്തോഷകരമായ ദാമ്പത്യജീവിതമാണ് നയിക്കുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചായിരുന്നു സുപ്രീം കോടതി ശിക്ഷ റദ്ദാക്കിയത്.

പെണ്‍കുട്ടി വിവാഹജീവിതത്തില്‍ സന്തോഷവതിയാണെന്നും അവരുടെ കുടുംബജീവിതത്തെ അലോസരപ്പെടുത്താന്‍ സാധിക്കുകയില്ലായെന്നുമാണ് സുപ്രീം കോടതി ശിക്ഷാ വിധി റദ്ദാക്കിക്കൊണ്ട് വ്യക്തമാക്കിയത്. മാത്രമല്ല മരുമകളെ വിവാഹം കഴിക്കുന്നത് തമിഴ്‌നാട്ടില്‍ ആചാരമായി കണക്കാക്കാറുണ്ടെന്നതും കോടതി വിലയിരുത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...

സ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ...

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

0
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്. ഗാനമേളയില്‍...

ജൂലൈ 5ന് പുലർച്ചെ ആ മഹാദുരന്തം സംഭവിക്കുമോ ? എല്ലാ കണ്ണുകളും ജപ്പാനിലേക്ക്

0
ടോക്യോ: ജൂലൈ അഞ്ചിന് ജപ്പാനിൽ ശക്തമായ സൂനാമിയും ഭൂചലനങ്ങളുമുണ്ടാകുമെന്ന റയോ തത്സുകിയുടെ...