തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് അധ്യാപക തസ്തികയിൽ പട്ടികജാതി- പട്ടികവർഗ്ഗ അധ്യാപകരുടെ എണ്ണം നാമമാത്രമാണ്. 90307 അധ്യാപകരിൽ വെറും 884 പേർ മാത്രമാണ് ദളിത് വിഭാഗങ്ങളിൽ നിന്നുമുള്ളത്. വിവരാവകാശം വഴി ലഭിച്ച രേഖകളിലാണ് ഈ കണക്കുകകൾ വ്യക്തമാകുന്നത്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുമുള്ള അധ്യാപകർ ഒരു ശതമാനത്തിലും താഴെയാണെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. സംസ്ഥാനത്ത് ആകെ എയ്ഡഡ് സ്കൂൾ അധ്യാപകർ 90307 ആണുള്ളത്. അതിൽ എസ്‌സി വിഭാഗത്തിൽ 808 അധ്യാപകരാണുള്ളത്. അതായത് 0.89 ശതമാനം മാത്രം. എസ്ടി വിഭാഗം എടുത്താൽ ഈ സംഖ്യ ഇനിയും കുറയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 76 പേർക്ക് മാത്രമാണ് അധ്യാപക നിയമനം ലഭിച്ചത്. സ്റ്റേറ്റ് സബ് ഓർഡിനേറ്റ് സർവീസ് ചട്ടം പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ പട്ടിക ജാതി, പട്ടിക വിഭാഗത്തിന് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എന്നാൽ എയ്ഡഡ് മേഖലയിൽ ഈ സംവിധാനം ഇല്ലാത്തതിനാൽ സംവരണം അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണമുണ്ട്. ഒപ്പം സംസ്ഥാനത്ത് എയ്‌ഡഡ് മേഖലയിലെ നിയമനം പിഎസ്‌സിക്ക് വിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033