ന്യൂഡല്‍ഹി : ഏക്നാഥ് ഷിന്‍ഡെ വിഭാഗമാണോ തങ്ങളാണോ യഥാര്‍ഥ ശിവസേനയെന്ന് തീരുമാനിക്കുന്നതില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ തടയണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ ഷിന്‍ഡെ പക്ഷത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഉദ്ദവ് താക്കറെയ്ക്ക് സുപ്രീംകോടതിയില്‍ നിന്നും വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍.ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി, പി.എസ്.നരസിംഹ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.
താക്കറെയ്ക്ക് തിരിച്ചടി, ഷിന്‍ഡെയ്ക്ക് ആശ്വാസം! യഥാര്‍ഥ ശിവസേനയെ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി
RECENT NEWS
Advertisment