ന്യൂഡല്‍ഹി : വീടുവീടാന്തരം എത്തി വാക്സീന്‍ കുത്തിവയ്പു നടത്താന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. കോടതി അത് നിരീക്ഷിച്ചുവരികയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സമ്മര്‍ദ്ദത്തിലാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിലവിലുള്ള നയം നമുക്ക് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വീടുകളില്‍ പോയി വാക്‌സിന്‍ നല്‍കണ്ട സുപ്രീം കോടതി
RECENT NEWS
Advertisment