കൊച്ചിയിൽ സിബിൽ സ്കോർ ഉയർത്താം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത യുവതിയ്ക്ക് ലഭിക്കുന്നത് ഭീഷണി സന്ദേശങ്ങൾ. തട്ടിപ്പുകാർ യുവതിയ്ക്ക് അസ്ലീല ദൃശങ്ങൾ അയച്ച് കൊടുക്കുകയും പണം തന്നില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. എറണാകുളം സ്വദേശിയാണ് തട്ടിപ്പിന് ഇരയായ യുവതി. കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന ലോൺ തട്ടിപ്പിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുതിയ തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. മാസങ്ങളായി തട്ടിപ്പുകാരുടെ ഭീഷണി നേരിട്ടുകൊണ്ട് ഇരിക്കുകയാണ് എന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. എങ്ങനെ സിബിൽ സ്കോർ ഉയർത്താം എന്ന ലിങ്ക് കണ്ടതിനെ തുടർന്ന് ഉടൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകയായിരുന്നു. എന്നാൽ ഇതിന് ശേഷം അറിയാത്ത നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ എത്താൻ തുടങ്ങി.
എത്തിയ സന്ദേശങ്ങളിൽ പലതിലും അസ്ലീല ദൃശ്യങ്ങളായിരുന്നു എന്നും യുവതി വെളിപ്പെടുത്തി. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ ഫോൺ കോൺടാക്ടിലുള്ള ആളുകൾക്ക് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ച് കൊടുക്കുമെന്ന് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയതായും യുവതി കൂട്ടിച്ചേർത്തു. വെബ്സൈറ്റിൽ കയറി മൊബൈൽ നമ്പർ നൽകിയതിലൂടെയാണ് തട്ടിപ്പുകാർക്ക് യുവതിയുടെ നമ്പർ കിട്ടിയത്. നിരവധി ആളുകളാണ് നിലവിൽ യുവതിയുടെ നമ്പറിലേക്ക് സന്ദേശം അയയ്ക്കുന്നത്. പോലീസിന് പരാതി നൽകിയിട്ട് ഫലം ഉണ്ടായില്ലെന്നും ഇവർ വ്യക്തമാക്കി. നമ്പർ ബ്ലോക്ക് ചെയ്യാൻ മാത്രമാണ് പോലീസ് പറഞ്ഞത്. ഇത്തരം സംഭവങ്ങൾ സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറഞ്ഞതെന്നും ഇവർ പറഞ്ഞു. പലവട്ടം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതായും വീട്ടുകാർ നൽകിയ ധൈര്യത്തിലാണ് താൻ ജീവിച്ചിരിക്കുന്നതെന്നും യുവതി പറയുന്നു. തിരുവനന്തപുരം വെങ്ങാനൂരിലും യുവതിയ്ക്ക് സമാനമായ ഭീഷണി തട്ടിപ്പുകാരിൽ നിന്ന് നേടിടേണ്ടി വന്നു എന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഓഗസ്റ്റ് 30-നാണ് യുവതി ഹീറോ പൈസ എന്ന ആപ്പിലൂടെ വായ്പ എടുത്തത്.
പണം നൽകി രണ്ട് ദിവസത്തിനുള്ളിൽ ഇരട്ടിയായി തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകുമെന്നാണ് ഇവിടെയും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയത്. ദിനം പ്രതി ഇത്തരം സംഭവങ്ങൾ ഉയർന്നു വന്നുകൊണ്ട് ഇരിക്കുകയാണ്. അതിനിടെ സംസ്ഥാനത്ത് നടക്കുന്ന ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പുകളിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പോലീസിന് പതിനഞ്ചോളം പരാതികൾ ലഭിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഇത്തരത്തിൽ ചതിക്കപ്പെട്ടവർക്ക് പരാതി അറിയിക്കാനായി വാട്സ്ആപ്പ് നമ്പർ കേരളപോലീസ് നൽകിയത്. ഇതിന് പിന്നാലെയാണ് പരാതികൾ കൂട്ടമായി എത്തിയത്. അഞ്ഞൂറോളം പ്രതികരണങ്ങൾ വാട്സ്ആപ്പ് വഴി പോലീസിന് ലഭിച്ചു. എന്നാൽ പരാതിയായി ലഭിച്ചത് 15 സന്ദേശങ്ങൾ മാത്രമാണ്. ഇതോടെ ഇത്തരം സംഭവങ്ങളിൽ പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം നടപടികൾ കടുപ്പിച്ചു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായാണ് പരാതികൾ നൽകാൻ കഴിയുക.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033