പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങളുടെ മൈക്രോപ്ലാന്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന് കൈമാറി. മെഴുവേലി ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലായി 884 കുടുംബങ്ങളുടെ മൈക്രോ പ്ലാനും 64 സെറ്റില്‍മെന്റ് പ്ലാനുകളും ആണ് തയ്യാറാക്കിയത്. വാര്‍ഡ് തിരിച്ചുള്ള കുടുംബങ്ങളുടെ വിവരങ്ങളാണ് ഉള്ളത്. വീട്, ജനസംഖ്യ, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, സാങ്കേതിക വൈദഗ്ദ്ധ്യം, സ്ത്രീയുടെ അനുപാതം, നാട്ടിലില്ലാത്തവര്‍, കൃഷി ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ തുടങ്ങിയവയോടൊപ്പം പൊതുവായി കാണുന്ന പ്രശ്നങ്ങള്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. 64 സെറ്റില്‍മെന്റുകളുടെയും സെറ്റില്‍മെന്റ് പ്ലാനും ഓരോ സെറ്റില്‍മെന്റിനോടൊപ്പം അതില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളുടെ മൈക്രോ പ്ലാനും ഉണ്ട്.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് മൈക്രോപ്ലാന്‍ തയ്യാറാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 25 ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഓണ്‍ലൈന്‍ ആയി നാടിന് സമര്‍പ്പിച്ചിരുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍.അജയകുമാര്‍, ജിജി മാത്യു, ലതകുമാരി, ഡിപിസി അംഗങ്ങളായ രാജി ചെറിയാന്‍, സാറ തോമസ്, രാജി പി രാജപ്പന്‍, മുന്‍ എം എല്‍ എ കെ സി രാജഗോപാല്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ എസ് മായ, ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍ അജിത്കുമാര്‍ ആര്‍, മെഴുവേലി ഗ്രാമ പഞ്ചായത്ത് അംഗം വിനോദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ എസ് ആദില എന്നിവര്‍ പങ്കെടുത്തു.