പത്തനംതിട്ട : മൂന്ന് വർഷമായി മുടങ്ങി കിടക്കുന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് തുകകൾ വിദ്യാർത്ഥികൾക്ക് ഉടൻ വിതരണം ചെയ്യണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) പത്തനംതിട്ട വിദ്യഭ്യാസ ജില്ലാ വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മാതാപിതാക്കൾ മരിച്ച കുട്ടികൾക്കുള്ള സ്നേഹപൂർവ്വം പദ്ധതി സ്കോളർഷിപ്പ് തുകകൾ രണ്ട് വർഷത്തിലേറെയായി ലഭിക്കുന്നില്ല. ഇത് വിതരണം ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്നും സർക്കാർ ഉദാസീനത വെടിയണമെന്നും യോഗം ആവശ്യപ്പെട്ടു. അദ്ധ്യാപകരുടെ ഡി.എ കുടിശ്ശിക അടിയന്തിരമായി ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വാർഷിക സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ ജില്ലാ പ്രസിഡണ്ട് ഫ്രെഡി ഉമ്മൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവ്വാഹക സമിതിയംഗം ഫിലിപ്പ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഓവർസീസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ നാഷണൽ സെക്രട്ടറി മാത്യൂസ് വാളക്കുഴി, റവന്യു ജില്ലാ ഭാരവാഹികളായ എസ്.പ്രേം, വി.ജി. കിഷോർ, ഷിബു തോമസ്, വി.ടി.ജയശ്രീ, എച്ച്.ഹസീന, സതീശൻ നായർ, മാത്യുസൺ പി.തോമസ്, കെ.വി.സന്തോഷ് കുമാർ, ജോസ് മത്തായി, ബിനു കെ.സാം, എസ്.ചിത്ര, സജു മാത്യു, ജോൺ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഷിബു തോമസ് (പ്രസിഡണ്ട്) റോയി ജോർജ്ജ് (സെക്രട്ടറി) ജെമി ചെറിയാൻ (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]