റാന്നി : നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിൻറെ ഭാഗമായി നാറാണംമൂഴി ഗവൺമെൻറ് എൽ.പി സ്കൂളും പരിസരവും പെരുനാട് പോലീസിൻറെ നേതൃത്വത്തിൽ വൃത്തിയാക്കി നൽകി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലെ മുഴുവൻ സ്റ്റേഷൻ പരുധിയിലുമുള്ള സ്കൂൾ പരിസരങ്ങളും മറ്റും വൃത്തിയാക്കി നൽകുന്നതിന്റെ ഭാഗമായിട്ട് ഞാറാഴ്ച സിഐ രാജീവ് കുമാറിൻറെ നേതൃത്വത്തിൽ പത്തോളം പോലീസുകാർ ചേർന്നാണ് സ്കൂളും പരിസരവും വൃത്തിയാക്കി നൽകിയത്.
ഒക്ടോബർ രണ്ടിന് പെരുനാട് ഹൈസ്കൂളും പരിസരവും സമാനമായ രീതിയിൽ പെരുനാട് പോലീസ് വൃത്തിയാക്കി നൽകിയിരുന്നു. സിഐ രാജീവ് കുമാറിനെ കൂടാതെ എസ്ഐ മാരായ വിജയൻ തമ്പി, സലീം, എഎസ്ഐ പ്രസന്നൻ, സി.പി.ഓ മാരായ അജിത്, ജോമോൻ, വിനീഷ്, അരുൺ രാജ് വനിതാ പോലീസുകാരായ അശ്വതി, അപർണ എന്നിവരും സംഘത്തിലുണ്ടായിരുന്നു. റാന്നി ഡി.വൈ.എസ്.പി മാത്യു ജോർജ് സ്ഥലം സന്ദർശിച്ചു പോലീസുകാർക്ക് വേണ്ട നിർദേശങ്ങൾ നൽകി. സ്കൂൾ എച്ച്എം ബിജു കുമാർ,പി.റ്റി.എ പ്രസിഡൻറ് രഞ്ജിത് രാജൻ , സ്കൂൾ സ്റ്റാഫ് അംഗൻവാടി പ്രവർത്തകർ എന്നിവരും സൂചികരണത്തിൽ പങ്കാളികളായി.