പത്തനംതിട്ട : മൂന്നു മാസമായി മുടങ്ങിക്കിടന്ന പണം സർക്കാർ അനുവദിച്ചിട്ടും പതിനഞ്ച് വർഷം മുൻപ് ഒരു കുട്ടിക്ക് അനുവദിച്ച എട്ട് രൂപയിൽ ഒരു മാറ്റവും ഉണ്ടാകാത്തത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നു. വലിയ തോതിൽ ചർച്ചകളും പ്രതിഷേധങ്ങളുമുണ്ടായതോടെയാണ് പണം അനുവദിച്ചത്. പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടെയും വില കുതിച്ചുയർന്നിട്ടും ചെലവ് പതിൻമടങ്ങ് വർദ്ധിച്ചിട്ടും ഒരു കുട്ടിപോലും വിശന്നിരിക്കരുത് എന്ന അദ്ധ്യാപകരുടെ ജാഗ്രതയാണ് പദ്ധതി മുടങ്ങാതിരിക്കാൻ കാരണം. ഉച്ചഭക്ഷണ തുക മൂന്ന് മാസം കിട്ടാതിരുന്നപ്പോൾ പ്രധാന അദ്ധ്യാപകർ പണം മുടക്കി കുട്ടികൾക്ക് ഭക്ഷണമൊരുക്കി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവ് പുന:ക്രമീകരിക്കണമെന്നും, സർക്കാർ അനുവദിച്ച എട്ട് രൂപ 12 രൂപയായെങ്കിലും ഉയർത്തണമെന്നും പദ്ധതി വിനിയോഗം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം എന്നും അധ്യാപകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രധാന അദ്ധ്യാപകരുടെ ചെലവിലാണ് പല സ്കൂളുകളിലും ഭക്ഷണം നൽകുന്നത്. ഒരു കുട്ടിക്ക് സർക്കാർ മുൻപ് അനുവദിച്ചത് എട്ട് രൂപയാണെങ്കിൽ ഇപ്പോൾ 12 മുതൽ 15രൂപ വരെ ചെലവാകുന്നുണ്ട്. ഉച്ചഭക്ഷണത്തിന്റെ പേരിൽ പൂർവ വിദ്യാർത്ഥികളിൽ നിന്നോ സന്നദ്ധ സംഘടനകളിൽ നിന്നോ പണം പിരിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. ചില സ്കൂളുകളിൽ വികസന സഹായനിധി എന്ന പേരിൽ പെട്ടിവെച്ചിട്ടുണ്ട്. ഇതിൽ നിക്ഷേപിക്കുന്ന തുക ഉച്ചഭക്ഷണത്തിന് വിനിയോഗിക്കുകയാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033