തിരുവല്ല : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും നാളെ വിജയദശമി നാളിൽ വിദ്യാരംഭത്തിനായി ഒരുങ്ങി. എസ്.എൻ.ഡി.പി യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി 24ന് രാവിലെ 6.30ന് സമൂഹപ്രാർത്ഥന. പൂജയെടുപ്പ്, 7.15മുതൽ വിദ്യാരംഭം കുറിക്കൽ, 10ന് വിശേഷാൽ പൂജ. തുടർന്ന് നാരായവും താളിയോലയും ഗുരുദേവ ക്ഷേത്രത്തിലേക്ക് എത്തിക്കും.10.30ന് ഓപ്പൺ ഓഡിറ്റോറിയത്തിന്റെ കല്ലിടീൽ കർമ്മം എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഭദ്രദീപം തെളിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സന്ദേശം നൽകും.
കടപ്ര – മാന്നാർ മഹാലക്ഷ്മി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് മഹാനവമി നവരാത്രി പൂജകൾ നടക്കും. 24ന് രാവിലെ 7ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം. കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാത്രി 7.30ന് തിരുവാതിരകളി. 24ന് രാവിലെ 7ന് ക്ഷേത്ര പ്രസിഡന്റ് സന്തോഷ് കുമാർ കുറ്റുവേലിന്റെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ സ്വാമി ബ്രഹ്മസ്വരൂപാനന്ദ കാർമ്മികത്വം വഹിക്കും. വൈകിട്ട് 7.30ന് നൃത്തസന്ധ്യ. തിരുവല്ല ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ഓം ശാന്തി ഭവനിൽ നാളെ രാവിലെ 7.30ന് സരസ്വതി ദേവി വന്ദനവും ആദ്യാക്ഷരം കുറിക്കലും നടക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033