Tuesday, May 13, 2025 11:05 pm

സ്കൂളിൽ പെൺകുട്ടിയുമായി സംസാരിച്ചതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനം

For full experience, Download our mobile application:
Get it on Google Play

ബംഗളുരു: സ്കൂളിൽ പെൺകുട്ടിയുമായി സംസാരിച്ചതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിക്ക് ക്രൂര മർദനം. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം. അഞ്ചോ ആറോ പേർ ചേർന്ന് ഒരു വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതായി പോലീസ് കമ്മീഷണർ ധർവാദ് എൻ ശശികുമാർ പറഞ്ഞു. സ്കൂൾ, കോളേജ് അധികൃതർ, രക്ഷിതാക്കൾ എന്നിവർക്കെല്ലാം ആശങ്കയുളവാക്കുന്ന സംഭവമാണിതെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടി തുടങ്ങിയിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പൽ പരാതി നൽകുകയും ചെയ്തു. വിദ്യാർത്ഥി സ്കൂളിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചെന്നും ഇതേച്ചൊല്ലിയുണ്ടായ വാഗ്വാദങ്ങൾക്കൊടുവിൽ ക്രൂരമർദനം നടന്നുവെന്നുമാണ് പോലീസും സ്ഥിരീകരിച്ചത്. മർദിച്ചവരെല്ലാം വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളാണ്. പ്രായപൂർത്തിയാവാത്ത നാല് പേർക്കെതിരെ ജുവനൈസ് ജസ്റ്റിസ് നിയമം അനുസരിച്ച് നടപടി സ്വീകരിച്ചു. 19 വയസായ ഒരു നഴ്സിങ് വിദ്യാർത്ഥിക്കെതിരെ നിയമനടപടികളും സ്വീകരിച്ചതായി പോലീസ് പറയുന്നു. പെൺകുട്ടിയുമായി സംസാരിച്ചത് ചോദ്യം ചെയ്യുകയും ഇതേച്ചൊല്ലി വാദപ്രതിവാദങ്ങൾ നടക്കുകയും ചെയ്തു. തുടർന്നാണ് ആക്രമണം ആരങ്ങേറിയത്. അസഭ്യം പറയുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുടെ ആറായിരം മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ

0
കൊച്ചി: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ 'മത്സ്യ'യുടെ 6000...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് 5...

സംസ്കൃത സർവ്വകലാശാലയിൽ പമ്പ് ഓപ്പറേറ്റർ കം പ്ളംബിംഗ് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പമ്പ് ഓപ്പറേറ്റർ കം പ്ളംബിംഗ്...

ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ നടത്തിയതിനാൽ മെഡിക്കൽ റീഇംബേഴ്‌സ്‌മെൻ്റ് നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി

0
കൊച്ചി : ഇൻഷുറൻസ് കമ്പനി അംഗീകരിച്ചിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ നടത്തിയതിനാൽ മെഡിക്കൽ...