ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ അധ്യാപകർക്ക് ശമ്പളം നൽകാൻ പണമില്ലാതെ സ്‌കൂളുകൾ പൂട്ടുന്നു. 275 നാഷണൽ കമ്മീഷൻ ഫോർ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെൻ്റ് സ്കൂളുകളും 541 പ്രൈമറി സ്കൂളുകളും 2,200 പെൺകുട്ടികളുടെ കമ്മ്യൂണിറ്റി സ്കൂളുകളും ഉണ്ട്. ഈ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് 8 മാസമായി ശമ്പളമില്ലാത്ത സാഹചര്യമാണെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ അധ്യാപകർക്ക് മിനിമം വേതനം 36,000 രൂപയായി നിശ്ചയിച്ചു. എന്നാൽ നൽകുന്നത് 21,000 രൂപ മാത്രം. അതും നിലവിൽ കഴിഞ്ഞ 8 മാസങ്ങളായി നൽകിയിട്ടില്ല.സർക്കാരിൽ നിന്ന് ഫണ്ടില്ലാത്തതിനാൽ അധ്യാപകർ ശമ്പളമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. പല സ്‌കൂളുകൾക്കും സ്വന്തമായി കെട്ടിടമില്ലെന്നാണ് അധ്യാപകർ പറയുന്നത്. വാടകക്കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. സർക്കാരിൽ നിന്ന് ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂൾ മാനേജ്മെൻ്റിന് വാടക നൽകാൻ കഴിയാതെ വരികയായിരുന്നു. കൃത്യമായ വേതനം ലഭിക്കാത്തതിനാൽ പല സ്‌കൂളുകളും അടച്ചുപൂട്ടി. കുടിശ്ശികയുള്ള വേതനം ഉടൻ നൽകിയില്ലെങ്കിൽ കൂടുതൽ സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇത് വിദ്യാർത്ഥികളുടെ ഭാവി വിദ്യാഭ്യാസത്തെ ബാധിക്കും എന്നതും ആശങ്കയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1