Thursday, July 3, 2025 10:56 am

വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വിവിധ വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.

പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രവൃത്തിസമയം വർധിപ്പിക്കുക, സിലബസിന് പുറമേയുള്ള വിഷയങ്ങൾ പഠിപ്പിക്കുക, സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുക തുടങ്ങി നിരവധി മാറ്റങ്ങളോടെയായിരിക്കും തുടക്കം. ഇന്ന് സ്കൂൾ തുറക്കുമ്പോൾ പ്രവർത്തിസമയവും കൂടും. അരമണിക്കൂർ വർധിച്ച് രാവിലെ 9:45 മുതൽ വൈകിട്ട് 4:15 വരെയാണ് പ്രവർത്തി സമയം. 44 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് ഇത്തവണ പുതുതായി സ്കൂളുകളിലേക്ക് പ്രതീക്ഷിക്കുന്നത്. പാഠപുസ്തകങ്ങൾക്കപ്പുറത്ത് സാമൂഹിക വിഷയങ്ങളും വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകളുമായിരിക്കും വിദ്യാർഥികൾക്ക് ആദ്യം നൽകുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക​ഞ്ചാ​വു​മാ​യി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്ത്യ​ന്‍ യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ല്‍

0
​മ​സ്ക​ത്ത്: 5.3 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​ന്ത്യ​ന്‍ യാ​ത്ര​ക്കാ​ര​ന്‍...

രജിസ്ട്രാർക്ക് തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം : രജിസ്ട്രാർക്ക് തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും മന്ത്രി ആർ ബിന്ദു....

പോക്സോ കേസ് ; പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ...

0
പത്തനംതിട്ട : പോക്സോ കേസിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ സ്വകാര്യ...

വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

0
കോഴിക്കോട് : കോഴിക്കോട് വടകര വില്യാപ്പളളിയില്‍ 28കാരിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന്...