റാന്നി : കലോത്സവ വേദിയിലെ കലാപ്രതിഭകൾക്ക് വിശപ്പും ദാഹവും അകറ്റാൻ സ്കൂളിലെ ജനനി അമ്മക്കൂട്ടായ്മ ഒത്തുകൂടി. മത്സരം കഴിഞ്ഞ് ക്ഷീണിച്ച് എത്തുന്നവർക്കും മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കും ഭക്ഷണവും വെള്ളവും സ്നേഹത്തോടെ വിളമ്പിയാണ് ഇവര്‍ ശ്രദ്ധേയരായത്. ഇവരുടെ പ്രവര്‍ത്തനം കലോത്സവത്തിന് എത്തിയ മത്സരാർത്ഥികൾക്കും കൂടെയെത്തുന്ന രക്ഷകർത്താക്കൾക്കും ആശ്വാസമായി. റാന്നി എംഎസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഉപ ജില്ലാ കലോത്സവത്തിൻ്റെ പ്രവർത്തനങ്ങൾക്ക് സഹായമേകിയത് സ്കൂളിലെ ടീച്ചേഴ്സിൻ്റെയും രക്ഷകർത്തക്കളുടെയും സഹകരണത്തോടെയുള്ള ജനനി അമ്മക്കൂട്ടായ്മയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിച്ച കലോത്സവം ബുധനാഴ്ച രാത്രിയിലാണ് പൂർത്തിയായത്. എല്ലാ ദിവസവും ശരാശരി ആയിരത്തി അഞ്ഞൂറോളം പേർക്ക് ഭക്ഷണം നല്കി വരുന്നുണ്ടായിരുന്നു. ഉപജില്ലയിലെ 72 സ്കൂളുകളിൽ നിന്നായി 3200 അധികം കലാപ്രതിഭകൾ മേളയിൽ എത്തിയിരുന്നു. ജനനി അമ്മക്കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ റ്റില്ലാ ഫിലിപ്പും എം.പി ലേഖയും രക്ഷകർത്താക്കളായ സുഷമയും രജനി പ്രദീപും നേതൃത്വം നല്കി. കലോത്സവ ഫുഡ് കമ്മറ്റി കൺവീനർ ലിനോജ് വർഗീസിനോപ്പം റ്റി.റ്റി.സി.സ്കൂളിലെ വിദ്യാർത്ഥിനികളും കൂടെ സഹായത്തിനെത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1