പാലക്കാട് : പാലക്കാട് ജില്ലയിലെ 29 സ്‌കൂളുകൾക്ക് ഒരു കോടി രൂപ വീതം 29 കോടി രൂപയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു. സ്‌കൂളുകളുടെ തറക്കല്ലിടൽ ഇന്ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ‘കില’ യാണ് നിർവഹണ ഏജൻസി. നേരത്തെ ഭരണാനുമതി ലഭിച്ച 36 സ്‌കൂളുകളിൽ 29 എണ്ണത്തിനാണ് ടെൻഡർ ആയത്. 3 കോടി ചെലവിൽ 25 വിദ്യാലയങ്ങളുടെ കൂടി വിശദമായ പദ്ധതി തയാറായി വരുന്നു. ഇൻകെൽ ആണ് നിർമാണ ഏജൻസി.
തരൂർ മണ്ഡലത്തിലെ ജിഎച്ച്എസ്എസ് കല്ലിങ്കൽപ്പാടം, ജിഎച്ച്എസ്. ബമ്മണ്ണൂർ, ആലത്തൂർ മണ്ഡലത്തിലുൾപ്പെട്ട ജിഎച്ച്എസ്. മുടപ്പല്ലൂർ, ജിഎച്ച്എസ്. കുനിശ്ശേരി, ജിയുപി സ്‌കൂൾ പുതിയങ്കം, ജിഎച്ച്എസ്എസ്. തേങ്കുറിശ്ശി, ചിറ്റൂർ നിയോജക മണ്ഡലത്തിലെ ജിബിയുപി സ്‌കൂൾ തത്തമംഗലം, ജിയുപി. സ്‌കൂൾ കൊഴിഞ്ഞാമ്പാറ, ബിജിഎച്ച്എസ്എസ്. വണ്ണാമട, ജിഎച്ച്എസ്എസ്. നന്ദിയോട്, ജിയുപി.സ്‌കൂൾ നല്ലേപ്പിള്ളി, ജിയുപി.സ്‌കൂൾ തത്തമംഗലം, കോങ്ങാട് മണ്ഡലത്തിലുൾപ്പെട്ട ജിയുപി.
സ്‌കൂൾ കരിമ്പ, ജിയുപി. സ്‌കൂൾ എടത്തറ, ഒറ്റപ്പാലം മണ്ഡലത്തിലെ ജിഎച്ച്എസ്എസ് മുന്നൂർക്കോട്, ജിയുപി സ്‌കൂൾ കടമ്പഴിപ്പുറം, ജിഎച്ച്എസ്.മാണിക്കപ്പറമ്പ, ഷൊർണൂർ മണ്ഡലത്തിലുൾപ്പെട്ട ജിഎച്ച്എസ്എസ്. മാരായമംഗലം. മലമ്പുഴ മണ്ഡലത്തിലെ സിബികെഎം ജിഎച്ച്എസ്എസ്. പുതുപ്പരിയാരം, ജിഎച്ച്എസ്. ഉമ്മിണി, മണ്ണാർക്കാട് മണ്ഡലത്തിലെ ജിയുപി സ്‌കൂൾ ചളവ, ജിഎച്ച്എസ്. നെച്ചുള്ളി തൃത്താല മണ്ഡലത്തിലെ ജിഎച്ച്എസ്. കൊടുമുണ്ട, ജിഎച്ച്എസ്. നാഗലശ്ശേരി, ജിഎൽപി സ്‌കൂൾ വട്ടേനാട്, പട്ടാമ്പി മണ്ഡലത്തിലെ ജിഎച്ച്എസ്എസ്. വല്ലപ്പുഴ, ജിഎച്ച്എസ്. വിളയൂർ, ജിഎച്ച്എസ്എസ് കൊടുമുണ്ട, ജി.യു.പി. സ്‌കൂൾ നരിപ്പറമ്പ് എന്നിവയാണ് നിർമാണാനുമതി ലഭിച്ച 29 സ്‌കൂളുകൾ.