കോട്ടയം: തിരക്കഥാകൃത്ത് ഷാജി പാണ്ഡവത്ത് അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ച്ചയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം, ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. ആദ്യ സംവിധാന സംരംഭമായ കാക്കത്തുരുത്ത് എന്ന ചിത്രം റിലീസിനായി തയ്യാറെടുക്കവെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്.