റാന്നി : പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ എന്ന പേരില്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ പട്ടിക ജാതി യുവാവിന് എസ്‌ഐയുടെ മര്‍ദ്ദനം. റാന്നി പെരുനാട് പോലീസ് സ്റ്റേഷനിലാണ് സംഭവം. പുവത്തുംമൂട് തുണ്ടുമണ്ണിൽ രാമചന്ദ്രൻ മകൻ അനീഷാണ് സ്റ്റേഷനില്‍ പോലീസുകാരുടെ മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത്. അനീഷിന്‍റെ ഭാര്യ നിജയ്ക്ക് മറ്റൊരു ചെറുപ്പക്കാരനു ബന്ധം ഉണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് വാർഡ് മെമ്പറിന്‍റെയും സാമുദായിക നേതാക്കളുടെയും മധ്യസ്ഥയിൽ സമുദായത്തിന്‍റെ ലെറ്റർപാടിൽ ഒപ്പുവെച്ച് കുഞ്ഞിനെ ഉപേക്ഷിച്ച് നിജ അമ്മയുടെ ഒപ്പം അവരുടെ വീട്ടിലേക്ക് പോയിരുന്നു.
നിജ അവരുടെ വീട്ടിൽ എത്തിയശേഷം പെരുനാട് പോലീസ് സ്റ്റേഷനിൽ നിജ കുഞ്ഞിനെ വിട്ടു നൽകണമെന്ന് പരാതി നൽകിയിരുന്നു. പോലീസ് സ്റ്റേഷനിൽ വിളിച്ചത് പ്രകാരം അനീഷ് ഇന്ന് രാവിലെ 10 മണിക്ക് പോലീസ് സ്റ്റേഷനിൽ ചെന്നത്. പെരുനാട് പോലീസ് സ്റ്റേഷനിലെ സി ഐ സ്ഥലത്ത് ഇല്ലാത്തതിനാൽ ചാർജ് ഉള്ള എസ് ഐ വിജയൻ തമ്പി അനീഷിന് മര്‍ദ്ദിക്കുകയായിരുന്നു. തട്ടിക്കയറുകയും കഴുത്തിനു പിടിച്ചു ഞെക്കി തള്ളുകയുമായിരുന്നു. കണ്ടുനിന്ന അനീഷിന്‍റെ മാതാപിതാക്കൾ തടസ്സം നിന്നപ്പോൾ അനീഷിനോട് നിന്നെയും നിന്‍റെ അമ്മയെയും അച്ഛനെയും അകത്താക്കാനുള്ള വകുപ്പ് എനിക്കറിയാമെന്ന് ആക്രോശിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുകയും പോലീസ് സ്റ്റേഷനിൽ നിന്ന് തള്ളി പുറത്താക്കുകയും ചെയ്തത്.
ഒരു കേസുമായി ബന്ധപ്പെട്ടിട്ട് ആരെയെങ്കിലും വിളിച്ചു വരുത്തിയാൽ വാദിയുടെയും പ്രതിയുടെയും വാദം കേൾക്കാനുള്ള ക്ഷമ പോലുമില്ലാതെ അവർക്ക് നേരെ ചാടിക്കയറി ആക്രമിക്കുന്ന ഒരു സമീപനമാണ് അവിടെ ഉണ്ടായത്. എസ് ഐയുടെ ഈ രീതിയിലുള്ള പെരുമാറ്റത്തിനെതിരെ അനീഷ് പത്തനംതിട്ട എസ്പിക്കും, കളക്ടർക്കും,ഡിജിപി ക്കും പരാതി നൽകി. ഇതിനുമുമ്പും ഈ രീതിയിലുള്ള സമീപനങ്ങൾ മറ്റു പലർക്കും ഉണ്ടായിട്ടുണ്ട് ഭയന്നിട്ടാണ് പലരും പരാതിയുമായി പോകാത്തതെന്ന് സംഭവം നടക്കുമ്പോൾ ദൃക്സാക്ഷിയായിട്ട് പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ ആരോപിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.