ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിലുടെ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി നടപ്പാക്കുന്നതെന്നും എസ്ഡിപിഐ .ബിജെപി സര്‍ക്കാരിന്റെ തെറ്റായ നടപടികളെ എതിര്‍ക്കുന്നവര്‍ക്കെതിരെ അറസ്റ്റും റെയ്ഡും നടത്തി ആ സംഘടനകളെ നിരോധിക്കുകയാണെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫെെസി ട്വിറ്ററില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.ഭരണഘടന നല്‍കുന്ന അഭിപ്രായ, സംഘടന സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്നും എസ് ഡി പി ഐ ആരോപിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചെങ്കിലും രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയെ നിരോധിച്ചിട്ടില്ല. എന്‍ഐഎ തീവ്രവാദ വിരുദ്ധ സ്ക്വാഡുകളുമായി ചേര്‍ന്ന് രാജ്യത്താകമാനം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനും അറസ്റ്റുകള്‍ക്കും ശേഷമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.