പത്തനംതിട്ട : എസ്.ഡി.പി.ഐ ആറന്മുള മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ച കുട്ടികളെ അനുമോദിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ഷെറീന ഷെമീർ അധ്യക്ഷത വഹിച്ച സമ്മേളനം ആനപ്പാറ ഗവ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് മുഹമ്മദ് റാഷിദ് സ്വാഗതം പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം വിദ്യഭ്യാസ പാഠ്യപദ്ധതിയിൽ മനുസ്മൃതി ഉൾപ്പെടുത്തി കലാലയങ്ങളിൽ വിഭാഗിയത സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾ ചരിത്രം പഠിക്കുന്നവരാകണമെന്നും വിദ്യാഭ്യാസം കൊണ്ട് സമൂഹത്തിന് ഉപകാരപ്രദമായ വ്യക്തികളായി മാറണമെന്നും ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിൽ നിന്നും കുട്ടികൾ മാറി നിൽക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് പറഞ്ഞു.
എ. സഈദ് മെമ്മോറിയൽ എക്സലെൻസി അവാർഡ് ISC +2 ബോർഡ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയത അഫ്സിന.എ.ഫാത്തിമക്ക് എസ് ഡി പി ഐ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് സമ്മാനിച്ചു. എസ് സി പി ഐ ആറന്മുള മണ്ഡലം പ്രസിഡൻറ് മുഹമ്മദ് പി.സലിം, മണ്ഡലം സെക്രട്ടറി അൻസാരി കൊന്നമൂട്, മണ്ഡലം ഓർഗനൈസിംങ് സെക്രട്ടറി അബ്ദുൽ വഹാബ്, എസ് സി പി ഐ പത്തനംതിട്ട മുനിസിപ്പൽ പ്രസിഡൻറ് നിയാസ് കൊന്നമൂട്, പത്തനംതിട്ട നഗരസഭ വൈസ് ചെയർപേഴ്സൺ ആമിന ഹൈദ്രാലി, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഷെമീർ, കൗൺസിലർമാരായ എസ്.ഷൈലജ, ഷീല സത്താർ ആശംസകൾ അറിയിച്ചു. മണ്ഡലം കമ്മിറ്റിയംഗങ്ങളായ സലിം, ഷാജി എച്ച്, പ്രോഗ്രംകോ-ഓർഡിനേറ്റർ നാസറുദീൻ പി.എം, കൺവീനമാരായ അൻവർ, എസ്.ഷാനി.ഫക്രുദീൻ (ബ്രദേഴ്സ് ലത്തീഫ് ) എന്നിവർ പങ്കെടുത്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033