പത്തനംതിട്ട : എസ്ഡിപിഐ സ്ഥാപകദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉയർത്തി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. കോന്നി ആർ ആന്റ് ബി സ്പോർട്സ് അരീനയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുധീർ കോന്നി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഷാജി കോന്നി, കോന്നി മണ്ഡലം പ്രസിഡന്റ് നിസാം കോന്നി സംസാരിച്ചു.
വാശിയേറിയ മത്സരങ്ങളിൽ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പ്രമുഖരായ 16 ടീമുകൾ അണിനിരന്നു. ഫൈനലിൽ ടൗൺ പറക്കോടിനെ പരാജയപ്പെടുത്തി അയിരൂർ ബ്രദേഴ്സ് ചാമ്പ്യന്മാരായി.
ഡിഫൻസ് പത്തനംതിട്ട, k11 കൂടൽ എന്നീ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി അയിരൂർ ബ്രദേഴ്സിലെ സുമിത്തിനെ തിരഞ്ഞെടുത്തു. ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി അയിരൂർ ബ്രദേഴ്സിലെ കണ്ണനെയും മികച്ച ബാറ്റ്സ്മാനായി ഡിഫൻസ് പത്തനംതിട്ട ടീമിലെ അഖിൽ, മികച്ച ബൗളർ ആയി അയിരൂർ ബ്രദേഴ്സിലെ മനീഷ് എന്നിവരെയും തിരഞ്ഞെടുത്തു. ചാമ്പ്യന്മാർക്ക് ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലീം, ജില്ലാ സെക്രട്ടറി സുധീർ കോന്നി, ജില്ലാ ട്രഷറർ ഷാജി കോന്നി, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഷിദ്, ഫൈസി പത്തനംതിട്ട എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.