പത്തനംതിട്ട : എസ്.ഡി.പി.ഐ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് – എസ് മുഹമ്മദ് അനീഷ്, വൈസ് പ്രസിഡന്റ്മാര്‍ – അഭിലാഷ് റാന്നി, അന്‍സാരി ഏനാത്ത്, ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നിരണം, സെക്രട്ടറിമാര്‍ – റിയാഷ് കുമ്മണ്ണൂര്‍, സഫിയ പന്തളം, ട്രഷറാര്‍ ഷാജി ആനകുത്തി, കമ്മിറ്റി അംഗങ്ങളായി ടി എ രവീന്ദ്രന്‍, എസ് ഷൈലജ, സിയാദ് നിരണം, നൗഷാദ് പഴകുളം, ബിനു പി ജോര്‍ജ്ജ്, നിഷ ഷാജഹാന്‍, ഷാജി പഴകുളം, ഷൈജു ഉളമ എന്നിവരെയും തെരഞ്ഞെടുത്തു.
അടൂര്‍ മാര്‍ത്താേമ്മാ യൂത്ത് സെന്ററില്‍ നടന്ന ജില്ലാ പ്രതിനിധി സഭയിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന സമിതി അംഗം പി ആര്‍ കൃഷണന്‍കുട്ടി അഭിവാദ്യമര്‍പ്പിച്ചു.