Tuesday, April 22, 2025 4:22 pm

ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയവർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു : പി അബ്ദുൽ ഹമീദ്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ജനാധിപത്യത്തെ ചൈതന്യവത്താക്കുകയാണ് പാര്‍ട്ടി ദൗത്യമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. പത്തനംതിട്ട ജില്ലാ പ്രതിനിധി സഭ അടൂർ ഷിജിൻ ഷാ നഗറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയവർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണന്ന് അഭിമാനം കൊണ്ട നമ്മൾ ഫാസിസത്തിന്റെ  ഭരണകാലത്ത് ഇതേ ജനാധിപത്യത്തിന്റെ  പേരിൽ അപമാനിതരാണ്. ജനാധിപത്യം വെറും വാചകങ്ങളിലല്ലന്ന് തെളിയിച്ച പാർട്ടിയാണ് എസ്ഡിപിഐ. അതിന്റെ  ഏറ്റവും ഉത്തമ ഉദാഹരണമാണ് എല്ലാ മൂന്നു വർഷം കൂടുമ്പോഴുളള പാർട്ടി തെരഞ്ഞെടുപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഭരണഘടനയെ കാവിവത്ക്കരിക്കുന്ന മോഡിസര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും പ്രതിരോധിക്കാന്‍ ജനാധിപത്യപ്രക്ഷോഭത്തിന് എല്ലാ വിഭാഗം ജനങ്ങളും തയ്യാറാവണം. ധീര രക്തസാക്ഷികളായ സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകള്‍ രേഖകളിലല്ല മറിച്ച് ജങ്ങളുടെ മനസിലാണ് പതിഞ്ഞിരിക്കുന്നത്. അത് മായ്ക്കാന്‍ ഫാസിസ്റ്റ് ഭരണകൂടത്തിന് കഴിയില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കര്‍ഷകരെ പോലും ശത്രുക്കളായി കാണുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും പി അബ്ദുൽ ഹമീദ് പറഞ്ഞു.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍കുട്ടി, താജുദ്ദീന്‍ നിരണം, റിയാഷ് കുമ്മണ്ണൂര്‍, ഷാജി പഴകുളം എന്നിവര്‍ സംസാരിച്ചു.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ നാസിക്ക് അടക്കം പലയിടങ്ങളിലും ജലക്ഷാമം രൂക്ഷം

0
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ നാസിക്ക് അടക്കം പലയിടങ്ങളിലും ജലക്ഷാമം രൂക്ഷം. ഉൾഗ്രാമങ്ങളിൽ മൈലുകൾ...

കോടതി വിമർശനത്തിന് പിന്നാലെ സർബത്ത് ജിഹാദ് വിദ്വേഷ പരാമർശ വീഡിയോ പിൻവലിക്കാമെന്ന് ബാബാ രാംദേവ്

0
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി വിമർശനത്തിന് പിന്നാലെ സര്‍ബത്ത് ജിഹാദ് വിദ്വേഷ പരാമർശ...

കൊടക്കലിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

0
മലപ്പുറം: തിരൂർ കൊടക്കലിൽ എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.  പൊന്നാനി...