പത്തനംതിട്ട : ആർ എസ് എസ് _ ബിജെപി ഭരണകൂടത്തിൻ്റെ ദലിത് വേട്ടയ്‌ക്കെതിരേ എസ്ഡിപിഐയുടെ നേതൃത്വത്തിൽ ജനരോക്ഷമിരമ്പി. ജില്ലയിൽ അഞ്ചു മണ്ഡലങ്ങളിലും വ്യാപക പ്രതിഷേധങ്ങളാണ് നടന്നത്. ഇന്ത്യ എത്തിപ്പെട്ടത് വലിയ അപകടകരമായ കെണിയിലാണെന്നും ന്യൂനപക്ഷങ്ങളേയും ദലിതുകളെയും ശത്രുക്കളായി കാണുന്നവരാണ് ആർ എസ്എസ്സും ബിജെപിയെന്നും നേതാക്കൾ പറഞ്ഞു.
പത്തനംതിട്ട നഗരത്തിൽ നടന്ന പ്രതിഷേധ സമരങ്ങൾക്ക് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പി സലീം, സെക്രട്ടറി നാസർ, സി പി നസീർ, നിയാസ് കൊന്നമ്മൂട്, സാജിദ് റഷാദി, അൻസാരി കൊന്നമ്മൂട്, വൽസലാ തുളസീധരൻ നേതൃത്വം നൽകി. അടൂരിൽ നടന്ന പ്രതിഷേധങ്ങൾക്ക് മേഖല പ്രസിഡൻ്റ് അൽഅമീൻ മണ്ണടി, സെക്രട്ടറി അബ്ദുൽ സമദ്, അബ്ദുൽ ലത്തീഫ്, അനീഷ് പറക്കോട് നേത്യത്വം നൽകി. പന്തളത്ത് നടന്ന പ്രതിഷേധ സമരം മേഖല പ്രസിഡൻ്റ് മുജീബ് ചേരിക്കൽ, അൻസാരി മുട്ടാർ, കരീം സുലൈമാൻ നേതൃത്വം നൽകി.
തിരുവല്ലയിൽ നടന്ന പ്രതിഷേധ സമരങ്ങൾക്ക് മണ്ഡലം പ്രസിഡൻ്റ് സിയാദ് നിരണം, സെക്രട്ടറി സലീം വാരിക്കാട്, സുധീഷ് നേതൃത്വം നൽകി. റാന്നി മണ്ഡലങ്ങൾക്ക് മണ്ഡലം പ്രസിഡൻ്റ് ഷാനവാസ് ചുങ്കപ്പാറ, സെക്രട്ടറി നിസാം മാങ്കൽ, തൗഫീഖ്, അഭിലാഷ് റാന്നി നേതൃത്വം നൽകി. കോന്നിയിൽ നടന്ന പ്രതിഷേധങ്ങൾക്ക് മേഖല പ്രസിഡൻ്റ് നിസാം കോന്നി, സെക്രട്ടറി ഷാജി ആനകുത്തി നേതൃത്വം നൽകി. ചിറ്റാറിൽ നടന്ന പ്രതിഷേധങ്ങൾ മേഖല പ്രസിഡൻ്റ് സുബൈർ ചിറ്റാർ, സെക്രട്ടറി ദിലിപ് ചിറ്റാർ നേതൃത്വം നൽകി. വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ ജില്ലാ ജനറൽ സെക്രട്ടറി താജുദീൻ നിരണം, ട്രഷറർ റിയാഷ് കുമ്മണ്ണൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഷ്റഫ് ആലപ്ര സംസാരിച്ചു.