പത്തനംതിട്ട: ജനകീയ സർക്കാരെന്നവകാശപ്പെട്ടു തുടർഭരണത്തിൽ അധികാരത്തിൽ കയറിയ രണ്ടാം പിണറായി സർക്കാരിൻ്റെ സർക്കാർ ഓഫീസുകളുടെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കോന്നിയിൽ കണ്ടതെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്. ഭരണ കക്ഷി യൂണിയനിൽ നിന്നുള്ള 39 അംഗങ്ങൾ കൂട്ട അവധി എടുക്കുന്നതിൻ്റെ സാങ്കേതിക തടസങ്ങൾ അറിയാമെങ്കിലും സർക്കാർ മൗനം പാലിക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.
സാധാരണക്കാർ ബുദ്ധിമുട്ടി ഓഫീസുകളിൽ കയറിയിറങ്ങുമ്പോൾ സർക്കാർ ഓഫീസുകളിലെ അവധി പരിധികൾ എല്ലാം ലംഘിച്ച് കൂട്ട അവധിയെടുത്തു കോർപ്പറേറ്റുകളും മുതലാളിമാരും സ്പോൺസർ ചെയ്ത ഉല്ലാസയാത്രയ്ക്കു പോയ തഹസീൽദാർ അടക്കമുള്ള ജീവനക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു. ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, ജനറൽ സെക്രട്ടറി ഓർഗനൈസർ ഷെയ്ക്ക് നജീർ, ജില്ലാ സെക്രട്ടറി റിയാഷ് കുമ്മണ്ണൂർ, ജില്ലാ ട്രഷറർ ഷാജി ആനകുത്തി എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.