കവരത്തി: ലക്ഷദ്വീപില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ കടല്‍ക്ഷോഭം ശക്തമായി. കല്‍പേനി ദ്വീപില്‍ വെള്ളം കയറിയിട്ടുണ്ട്. കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ദ്വീപ് നിവാസികള്‍ക്ക് ലക്ഷദ്വീപ് ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. വരും മണിക്കൂറുകളില്‍ കടലില്‍ പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കല്‍പ്പേനിക്ക് പുറമേ ചേത്തിലാത്ത് ദ്വീപിലും ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നുണ്ട്. ശക്തമായ തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെറുബോട്ടുകളെ വരെ എടുത്തുമറിക്കുന്ന തരത്തിലാണ് തിരമാലകള്‍ അടിച്ചുകയറുന്നത്.
ലക്ഷദ്വീപിൽ കടൽക്ഷോഭം ശക്തം ; കൽപേനിയിൽ വെള്ളം കയറി
RECENT NEWS
Advertisment