അബുദാബി: വേനൽക്കാലം ആരംഭിച്ചതോടെ ഇൻഡോർ ആകർഷണങ്ങളിലേക്കുള്ള സന്ദർശകത്തിരക്കും അനുദിനം വർധിക്കുകയാണ്. കടുത്തചൂടിൽനിന്ന് മാറി കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ചകൾ ആസ്വദിക്കാനായി സീ വേൾഡ് അബുദാബിയിലെത്താം. കടലിലിറങ്ങാതെ തന്നെ കടൽക്കാഴ്ചകൾ കാണാമെന്നതാണ് യാസ് ദ്വീപിലെ ഈ മനുഷ്യനിർമിത കടലിന്റെ പ്രത്യേകത. 1.83 ലക്ഷം ചതുരശ്രമീറ്ററിൽ അഞ്ച് നിലകളിലായി വ്യാപിച്ചുകിടക്കുന്ന പാർക്കിൽ 68,000-ലേറെ കടൽ ജീവികളുണ്ട്. കരയിലെയും കടലിലെയും ജീവജാലങ്ങൾ തമ്മിലുള്ള പരസ്പരബന്ധവും ആഴക്കടലിലെ അത്ഭുതജീവികളെ അടുത്തറിയാനുള്ള അവസരവുമാണ് സീ വേൾഡ് നൽകുന്നത്. കടൽപ്പശു, കടലാമ, കടൽപ്പാമ്പ്, ഡോൾഫിൻ, വ്യത്യസ്തയിനം പക്ഷികൾ തുടങ്ങിയവയുടെ ആവാസകേന്ദ്രമാണ് സീ വേൾഡ് അബുദാബി. 35-ലേറെ സാഹസിക റൈഡുകളും തത്സമയ പരിപാടികളും ഭക്ഷണത്തിനും ഷോപ്പിങ്ങിനുമായി പ്രത്യേക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.