Thursday, June 27, 2024 2:21 pm

സെര്‍ച്ച് കൂടുതല്‍ ഈസിയാകും ; അടിമുടി മാറ്റവുമായി ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ : ക്രോമിന്‍റെ വെബ് ബ്രൗസറിലും ആന്‍ഡ്രോയ്‌ഡ്-ഐഒഎസ് ആപ്ലിക്കേഷനിലും ഏറെ മാറ്റങ്ങളുമായി ഗൂഗിള്‍. ക്രോമിന്‍റെ രൂപഘടനയിലടക്കം ഈ മാറ്റം പ്രകടമാകും. ചില മാറ്റങ്ങള്‍ ക്രോം ബ്രൗസറിലും ആപ്ലിക്കേഷനുകളിലും വന്നുതുടങ്ങി. ക്രോമിന്‍റെ വെബ്‌ബ്രൗസറിനൊപ്പം ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ആപ്ലിക്കേഷനുകളിലും മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍. ഇതോടെ സെര്‍ച്ച് ഫലങ്ങളിലും സജഷനുകളിലും ഡിസൈനുകളിലും മാറ്റമുണ്ടാകും. ഈ പുത്തന്‍ ഫീച്ചറുകളില്‍ പലതും ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും ചിലതൊക്കെ വരും ആഴ്‌ചകളിലെ പ്രാബല്യത്തില്‍ വരൂ.

തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്‍റ് കണ്ടുപിടിക്കാനായി നിങ്ങള്‍ സെര്‍ച്ച് ചെയ്‌താല്‍ കോള്‍ ചെയ്യാനും ലൊക്കേഷന്‍ മനസിലാക്കാനും റിവ്യൂകള്‍ അറിയാനും ഷോര്‍ട്‌കട്ടുകള്‍ ബ്രൗസറില്‍ ഇനി മുതല്‍ കാണാനാകും. ആന്‍ഡ്രോയ്‌ഡ് ക്രോം ആപ്പില്‍ എത്തുന്ന ഈ ഫീച്ചര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലെ ക്രോം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാകും. ഐഒഎസ് ക്രോം ആപ്പില്‍ ട്രെന്‍ഡിംഗ് സെര്‍ച്ച് സജഷന്‍സ് കാണാനാകുന്നതാണ് വരുന്ന മറ്റൊരു മാറ്റം. സെര്‍ച്ച് ചെയ്യാനായി അഡ്രസ് ബാറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ട്രെന്‍ഡിംഗ് സജഷന്‍സ് തെളിഞ്ഞുവരും. ഈ ഫീച്ചല്‍ ഇപ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡിലുണ്ട്. സെര്‍ച്ചുകളുടെ ഷോര്‍ട്‌കട്ട് സജഷനുകളാണ് ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ ക്രോം ആപ്ലിക്കേഷനുകളില്‍ വരുന്ന വേറൊരു മാറ്റം. കസ്റ്റമൈസ് ചെയ്യാനാവുന്ന സ്പോര്‍ട്‌സ് കാര്‍ഡ്, ഐപാഡുകളിലും ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റുകളിലും അഡ്രസ് ബാറില്‍ വരുന്ന മാറ്റം എന്നിവയും ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റേഷൻ കടകള്‍ അടച്ചിട്ട് സംസ്ഥാന വ്യാപക സമരവുമായി റേഷൻ കട ഉടമകളുടെ സംഘടന

0
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി...

ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

0
ഡല്‍ഹി : ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍...

കന്നഡ വാർത്താ ചാനലിന്‍റെ സംപ്രേഷണം താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി

0
ബെംഗളൂരു: കന്നഡ വാര്‍ത്താ ചാനലിന്‍റെ സംപ്രേഷണം താല്‍ക്കാലികമായി തടഞ്ഞ് കര്‍ണാടക ഹൈക്കോടതി....

നീറ്റ് പരീക്ഷ ക്രമക്കേട് : ഡല്‍ഹി ജന്തർമന്തറിൽ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം; എൻടിഎ നിരോധിക്കണമെന്ന്...

0
ന്യൂ ഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ജന്തർമന്തറിൽ പ്രതിഷേധ സമരം നടത്തി...