Friday, May 16, 2025 12:23 am

സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രം അന്വേഷിച്ചു ; സോളാര്‍ അന്വേഷണ കമ്മീഷനെതിരെ മുൻ ഡിജിപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമാണ് കമ്മീഷൻ അന്വേഷിച്ചതെന്നും സദാചാര പോലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും സോളാര്‍ കേസ് അന്വേഷണ സംഘ തലവൻ എ ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു. ‘നീതി എവിടെ’ എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് തുറന്ന് പറച്ചിൽ. കത്തിപ്പടര്‍ന്ന സോളാര്‍ വിവാദത്തിൽ ആദ്യാന്തം അന്വേഷണ സംഘത്തെ നയിച്ചത് ഡിജിപിയായിരുന്ന എ ഹേമചന്ദ്രനാണ്. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് തന്റെ ആത്മകഥയിൽ എ ഹേമചന്ദ്രൻ നടത്തുന്നത്.

ജസ്റ്റിസ് ശിവരാജൻ അന്വേഷിച്ചത് അത്രയും സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളായിരുന്നു. കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള തമാശകൾ പോലും അരോചകമായിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമം. സദാചാര പോലീസിനെ പോലെ പെരുമാറി. തട്ടിപ്പ് കേസിലെ പ്രതികളെയായിരുന്നു കമ്മീഷൻ തെളിവിനായി ആശ്രയിച്ചതെന്നും കമ്മീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തിരുന്നെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടേതടക്കം അന്തസ്സും മൗലിക അവകാശവും ഹനിക്കുന്ന പെരുമാറ്റം കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും മുൻ ഡിജിപി കുറ്റപ്പെടുത്തുന്നു. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങൾ.

ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ടെനി ജോപ്പന്റെ അറസ്റ്റ് വിവരം ഉമ്മൻചാണ്ടിയോ അന്ന് അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ലെന്നാണ് എ ഹേമചന്ദ്രൻ പറയുന്നത്. അറസ്റ്റിന്റെ പേരിൽ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ നിന്നും പിന്മാറാമെന്ന് അറിയിച്ചപ്പോൾ വിലക്കിയത് തിരുവഞ്ചൂർ ആയിരുന്നു. എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയിൽ പോലീസിന് അടിതെറ്റിയെന്നും ആത്മകഥയിൽ എ ഹേമചന്ദ്രൻ വിലയിരുത്തുന്നു. നിരീക്ഷക സമിതി അംഗമെന്ന നിലയിൽ ശബരിമലയിലെ പോലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നുവെന്നും ഹേമചന്ദ്രൻ പറയുന്നു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ പി​ടി​കൂ​ടി

0
പ​ത്ത​നം​തി​ട്ട: റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ​ഴ​യ വീ​ട്ടി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു​ക​ട​ത്താ​ൻ...

എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി

0
തി​രു​വ​ല്ല: എ​ൽ.​ഡി.​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സം പാ​സാ​യ​തോ​ടെ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ന് ഭ​ര​ണം...

യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപണം ; പ്രതികളെ പോലീസ് പിടികൂടി

0
തിരുവനന്തപുരം: സുഹൃത്തിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിച്ചുവെന്ന്...

വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച യു​വാ​വ് പിടിയിൽ

0
പ​ത്ത​നം​തി​ട്ട: വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച...